പ്രമുഖ ടെലികോം ദാതാക്കളായ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി മികച്ച ഓഫറുകളാണ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ നൽകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാൻഡ് സേവനദാതാവായി ജിയോഫൈബർ ഒന്നാമതായും എയർടെൽ രണ്ടാം സ്ഥാനത്തായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് കൂടുതൽ വരിക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യവുമായി ബിഎസ്എൻഎൽ രംഗത്തെത്തിയിരിക്കുന്നത്. ബിഎസ്എൻഎൽ ഇപ്പോൾ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുന്ന ആളുകൾക്ക് സൗജന്യമായി സിംഗിൾ ബാൻഡ് വൈഫൈ റൂട്ടുകൾ നൽകുന്നുണ്ട്. എന്നാൽ കുറഞ്ഞത് 6 മാസം വരെയെങ്കിലുമുള്ള പദ്ധതികൾ എടുക്കുന്നവർക്കാണ് ഇത്തരത്തിലുള്ള സൗജന്യ റൂട്ടർ ലഭിക്കുന്നത്. 

സിംഗിൾ ബാൻഡ് റൂട്ടർ ആണ് ലഭിക്കുന്നതെങ്കിലും, 300 mbps വരെ ഇൻറർനെറ്റ് കൈകാര്യം ചെയ്യാൻ ഈ റൂട്ടർ കൊണ്ട് കഴിയും മാത്രമല്ല ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ പറയുന്ന പരമാവധി വേഗതയും 300mbps ആണ്. ബിഎസ്എൻഎൽ ഉപയോക്താക്കൾ ആറുമാസത്തെ പണമടക്കാൻ  തയ്യാറായാൽ സിംഗിൾ ബാൻഡ് വൈഫൈ റൂട്ടർ സൗജന്യമായി ലഭിക്കും. കുറഞ്ഞ വിലയിൽ പോലും ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകൾ നൽകുന്നുണ്ട് 399 രൂപ മുതലാണ് കമ്പനിയുടെ പ്ലാനുകൾ ആരംഭിക്കുന്നത് ഈ പ്ലാന് ഫൈബർ എക്സ്പീരിയൻസ് FTTH പ്ലാൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോട് അടുത്തുതന്നെ ബിഎസ്എൻഎൽ സൗജന്യ ഇൻസ്റ്റലേഷനും പ്രഖ്യാപിച്ചിരുന്നു. ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുമ്പോൾ ആദ്യം തന്നെ നൽകേണ്ടിവരുന്ന ഇൻസ്റ്റലേഷൻ ചാർജ് ഒന്നും തന്നെ ഉപയോക്താവ് നൽകേണ്ടതില്ല. മാർച്ച് 31 വരെയാണ് ഈ ഓഫറിന്റെ കാലാവധി. 


Image Source : Google