യൂസർമാർക്ക് ഏറെ പ്രയോജനകരമാകുന്ന ആൻഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ചാറ്റ് ട്രാൻസ്ഫർ എളുപ്പമാക്കി കൊണ്ടുള്ളതാണ് വാട്സ് ആപ്പിന്റെ പുതിയ ഫീച്ചർ. വാട്സ് ആപ്പിലെ ക്ലൗഡ് സ്റ്റോറേജിലുള്ള ചാറ്റ് ബാക്കപ്പ് ഉപയോഗിച്ചു കൊണ്ടായിരുന്നു ക്രോസ് പ്ലാറ്റ്ഫോം ചാറ്റ് ട്രാൻസ്ഫർ നടത്തിയിരുന്നത്. എന്നാൽ ചാറ്റ് ബാക്കപ്പുകളുടെ സഹായമില്ലാതെ തന്നെ മറ്റൊരു ഫോണിലേക്ക് ചാറ്റുകൾ കൈമാറാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. പ്രമുഖ വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ WABetaInfo പുറത്തുവിട്ട റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഇങ്ങനെ ചെയ്യുന്നത് വഴി യൂസറിന് ഗൂഗിൾ ഡ്രൈവിനെയോ മറ്റ് തേർഡ് പാർട്ടി ക്ലൗഡ് സേവനങ്ങളെയോ ആപ്പുകളെയോ ആശ്രയിക്കാതെ ഒരു ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണിൽ നിന്ന് മറ്റൊരു ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിലേക്ക് തങ്ങളുടെ ഡേറ്റ മൈഗ്രേറ്റ് ചെയ്യാൻ കഴിയും. വാട്സാപ്പ് ബീറ്റയുടെ 2.23.1.25 എന്ന വെർഷനിലാണ് പുതിയ ഓപ്ഷൻ ആയ " ചാറ്റ് ട്രാൻസ്ഫർ ടു ആൻഡ്രോയിഡ്" ഓപ്ഷനെ പറ്റി പറയുന്നത്. ഇങ്ങനെ ഒരു ഓപ്ഷൻ ലഭ്യമാണെങ്കിലും ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കുന്നത് വഴി കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാം, മാത്രമല്ല ഡാറ്റ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം വന്നാൽ ഡ്രൈവിൽ നിന്ന് വേഗത്തിൽ തിരിച്ചെടുക്കാനും കഴിയും. ഇപ്പോൾ പരീക്ഷണ ഘട്ടത്തിൽ ഉള്ള ഈ ടീച്ചർ ഉടനെ തന്നെ ആൻഡ്രോയിഡിലേക്കും പിന്നീട് ഐ ഓ എസിലേക്കും എത്തും.