ആർട്ടിഫിഷ്യൽ - ഇന്റലിജൻസ് ചാറ്റ് ജി പി ടി എന്ന ചാറ്റ്‌ബോട്ട്, ശാസ്ത്രജ്ഞർക്ക് കണ്ടെത്താനാകാത്ത വ്യാജ ഗവേഷണ - പേപ്പറിന്റെ സംഗ്രഹങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഒരു പുതിയ ഗവേഷണത്തിലൂടെ പറയുന്നു. ചിക്കാഗോയിലെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ കാതറിൻ ഗാവോയുടെ നേതൃത്വത്തിലുള്ള ഒരു ഗവേഷക സംഘം ചാറ്റ് ജി പി ടി യുടെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ച് കൃത്രിമ ഗവേഷണ പേപ്പർ അബ്‌സ്‌ട്രാക്‌റ്റുകൾ സൃഷ്ടിച്ചാൽ ശാസ്ത്രജ്ഞർക്ക് അവ കണ്ടെത്താനാകുമോ എന്ന് പരിശോധിച്ചിരുന്നു. പ്രശസ്ത ജേണലായ Nature ലെ ഒരു റിപ്പോർട്ട് അനുസരിച്ച് JAMA, The New England Journal of Medicine, The BMJ, The Lancet and Nature Medicine എന്നിവയിൽ പ്രസിദ്ധീകരിച്ചവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവയെ അടിസ്ഥാനമാക്കി 50 മെഡിക്കൽ ഗവേഷണ സംഗ്രഹങ്ങൾ എഴുതാൻ ആണ് ഗവേഷകർ ചാറ്റ് ജി പി ടി യോട് ആവശ്യപ്പെട്ടത്. ഇതിന് ശേഷം ഒരു കോപ്പി ഡിറ്റക്ടറിലൂടെയും AI-ഔട്ട്‌പുട്ട് ഡിറ്റക്ടറിലൂടെയും പ്രവർത്തിപ്പിച്ച് യഥാർത്ഥ സംഗ്രഹങ്ങളുമായി അവർ അവയെ താരതമ്യം ചെയ്തു, കൂടാതെ അതിൽ നിന്നും കെട്ടിച്ചമച്ചുണ്ടാക്കിയവ കണ്ടെത്താനും അവർ ഒരു കൂട്ടം മെഡിക്കൽ ഗവേഷകരോട് ആവശ്യപ്പെട്ടു. ചാറ്റ് ജി പി ടി എഴുതിയുണ്ടാക്കിയ സംഗ്രഹങ്ങൾ പ്ലാഗരിസം ചെക്കറിലൂടെ പരിശോധിക്കുകയും മീഡിയൻ ഒറിജിനാലിറ്റി സ്കോർ 100 ശതമാനമായിരുന്നു, ഇത് കോപ്പിയടി നടന്നിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്. AI-ഔട്ട്‌പുട്ട് ഡിറ്റക്ടറിൽ 66 ശതമാനം ജനറേറ്റഡ് അബ്‌സ്ട്രാക്‌റ്റുകൾ കണ്ടെത്തി. എന്നാൽ മനുഷ്യ നിരൂപകർ കൂടുതൽ മെച്ചമായില്ല എന്നാണ് പറഞ്ഞിരിക്കുന്നത്.