ഫ്ലോറിഡ ആസ്ഥാനമായുള്ള ഒഡിപി കോർപ്പറേഷന്റെ പ്രാഥമിക ഐടി പങ്കാളിയായി സേവനമനുഷ്ഠിക്കുന്നതിനുള്ള കരാർ നേടിയതായി എച്ച്സിഎൽ ടെക് വെള്ളിയാഴ്ച അറിയിച്ചു. ഒഡിപിയുടെ ഓഫീസ് ഡിപ്പോ, ഒഡിപി ബിസിനസ് സൊല്യൂഷൻസ്, വെയർ ബിസിനസ് യൂണിറ്റുകൾ എന്നിവയിൽ ഒഡിപി യുടെ ബിസിനസ് തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനായി എൻഡ്-ടു-എൻഡ് ഐടി ഓപ്പറേഷൻസിനും എന്റർപ്രൈസ് വൈഡ് ഡിജിറ്റൽ ട്രാസ്‌ഫോർമേഷനും, ഒഡിപിയുടെ ഐടി പങ്കാളിയാണ് എച്ച്സിഎൽ ടെക്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങൾ ഒന്നും തന്നെ ഇത് വരെയും വെളിപ്പെടുത്തിയിട്ടില്ല. 

ഈ കരാറിന്റെ ഭാഗമായി തന്നെ ഐടി സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് കാര്യക്ഷമമായ ഐടി ഓപ്പറേഷൻസ് നടത്തുന്നതിനായി എച്ച്സിഎൽ ടെക് അവരുടെ ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നീ കഴിവുകൾ പ്രയോജനപ്പെടുത്തും. "ഞങ്ങളുടെ ചെലവ് കുറഞ്ഞ ബിസിനസ് മോഡൽ സമീപനത്തിനും പുതിയ നാല് ബിസിനസ് യൂണിറ്റ് ഘടനയ്ക്കും അനുസൃതമായി, വികസിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ഐടി ആവശ്യങ്ങളും മുൻഗണനകളും പിന്തുണയ്ക്കുന്നതിന് ലോകോത്തര ഐടി സ്ഥാപനമായ എച്ച്‌സിഎൽ ടെക്കുമായി പങ്കാളിയാകാൻ ഞങ്ങൾ സന്തുഷ്ടരാണ്," എന്ന് ODP കോർപ്പറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെറി സ്മിത്ത് പറഞ്ഞു. 


Image Source : Google