നിലവിലുള്ള ഗൂഗിളിന്റെ ആൻഡ്രോയിഡ് OS നോടും ആപ്പിളിന്റെ IOS നോടും മത്സരിക്കാനായി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഇൻഡോസുമായി ഇന്ത്യ രംഗത്തെത്തുന്നു. സ്വന്തമായ ഓപ്പറേറ്റിംഗ് സിസിസ്റ്റമെന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ട് വരുന്ന പുതിയ പ്രൊജക്റ്റ് ആണിതെന്നാണ് റിപ്പോർട്ടുകൾ. IndOS നിർമ്മിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം വളരെ സുപ്രധാനമാണെന്ന് ബിസിനസ്സ് സ്റ്റാൻഡേർഡിൽ പറയുന്നുണ്ട്. ഇത് കൂടാതെ " ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണികളിലൊന്നാണ് ഇന്ത്യ. 

ഇന്ത്യൻ വിപണിയിൽ ആൻഡ്രോയിഡിന്റെ ആധിപത്യത്തിനും ios നല്ല ചെറിയ വിഹിതത്തിനും ഒരു മത്സരം സൃഷ്ട്ടിക്കാൻ കഴിയുന്ന ഒരു സുരക്ഷിത ഇന്ത്യൻ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആളുകൾക്ക് മൂന്നാമതൊന്ന് തിരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണ് നമ്മൾ ഒരുക്കുന്നതെന്ന് , ഒരു മുതിർന്ന സർക്കാർ തലത്തിലുള്ള ഉദ്യോഗസ്ഥൻ പറഞ്ഞതായും ബിസിനസ്സ് സ്റ്റാൻഡേർഡ് പറയുന്നു. ആൻഡ്രോയിഡ് പ്ലേയ് സ്റ്റോർ വിഷയവുമായി ബന്ധപ്പെട്ട് കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഇതിനോടകം തന്നെ ഗൂഗിളിനെതിരെ പിഴ ചുമത്തിയിരുന്നു. നിലവിൽ ios നേക്കാളും ഇന്ത്യയിൽ അധിപത്യമുള്ളത് ആൻഡ്രോയിഡ് ന് തന്നെയാണ്. ios ന് വളരെ കുറഞ്ഞ വിപണി മാത്രമാണ് ഇന്ത്യയിലുള്ളത്.