രണ്ട് വർഷത്തിനുള്ളിൽ ഏഷ്യാ പസഫിക് ജപ്പാൻ മേഖലയിലെ SAP ന്റെ ക്ലൗഡ് വരുമാനത്തിൽ ഇന്ത്യയുടെ സംഭാവന കഴിഞ്ഞ ഇരട്ടി ആയതായി SAP ന്റെ മുതിർന്ന എക്സിക്യൂട്ടീവ് ET യോട് പറഞ്ഞു. മിഡ്-മാർക്കറ്റ്, എന്റർപ്രൈസ് വിഭാഗങ്ങളിൽ കമ്പനി അതിവേഗ വളർച്ച കൈവരിച്ചതിനാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിൽ ക്ലൗഡ് ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയായതായി SAP ന്റെ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റുമായ കുൽമീത് ബാവ പറഞ്ഞു."നിലവിലുള്ള ഉപഭോക്താക്കൾ അവരുടെ ഡിജിറ്റൽ കോർ, ഇആർപി സംവിധാനങ്ങൾ ക്ലൗഡിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നു, അങ്ങനെ ചെയ്യുമ്പോൾ, അവർ പുതിയ സാങ്കേതികവിദ്യകളും സമന്വയിപ്പിക്കുന്നു എന്നാണ് കുൽമീത് ബാവ പറയുന്നത്". "അതുകൂടാതെ, പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ ഒന്നാം സ്ഥാനത്തല്ലെങ്കിലും, ലോകത്തിലെ മുൻനിര വിപണികളിലൊന്നാണ് ഇന്ത്യ." എന്നും അദ്ദേഹം കൂട്ടി ചേർത്തു.
ആഗോളതലത്തിൽ, ക്ലൗഡ് വരുമാനം പ്രധാന വരുമാന സ്രോതസ്സായി ഉയർന്നതിന് ശേഷം, ഒരു ക്ലൗഡ് കമ്പനിയിലേക്കുള്ള മാറ്റം വരുത്തിയത് 2022 ൽ SAP ക്ക് ഒരു വഴിത്തിരിവായി. കഴിഞ്ഞ ഏതാനും ക്വർട്ടറുകളായി SAP യുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ എന്നും, 2023-ൽ കമ്പനി വളരുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന മേഖലകൾ ഡിജിറ്റൽ, ക്ലൗഡ് അഡോപ്ഷൻ, നവീകരണം, മിഡ്-മാർക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയായിരിക്കുമെന്നും കുൽമീത് ബാവ പറഞ്ഞു. ഇന്ത്യയിൽ ഏകദേശം 15,000 SAP ജീവനക്കാരാണ് ഉള്ളത് , കമ്പനിയുടെ രണ്ടാമത്തെ വലിയ കേന്ദ്രമാണിത്, അതായത് സാങ്കേതികവിദ്യയുടെയും ബൗദ്ധിക വികസനത്തിന്റെയും ഭൂരിഭാഗവും ഇന്ത്യയിൽ നടക്കുന്നു എന്നും ബാവ കൂട്ടിച്ചേർത്തു.
Image Source : Google