കമ്പനിയുടെ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഗിറ്റ്ഹബ് അതിന്റെ 10 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നു. പിരിച്ചുവിടൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഗിറ്റ്ഹബിൽ ഏകദേശം 3,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എല്ലാ ഗിറ്റ്ഹബ് ഓഫീസുകളും അടച്ചുപൂട്ടുകയാണെന്നും പൂർണ്ണമായും വർക്ക് ഫ്രം ഹോം സംസ്കാരത്തിലേക്ക് നീങ്ങുമെന്നും ഫോർച്യൂൺ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. ജീവനക്കാർക്ക് അയച്ച ഇമെയിലിൽ, എല്ലാ ബിസിനസ്സിനും സുസ്ഥിരമായ വളർച്ച പ്രധാനമാണെന്ന് ഗിറ്റ്ഹബ് സിഇഒ തോമസ് ഡോംകെ പറഞ്ഞിരുന്നു. ഓപ്പൺ സോഴ്‌സ് ഡെവലപ്പർ പ്ലാറ്റ്‌ഫോം ആഗോളതലത്തിൽ 100 ദശലക്ഷം അംഗങ്ങളിൽ എത്തിയിട്ടുണ്ട്, കൂടാതെ പ്ലാറ്റ്‌ഫോമിൽ 10 ദശലക്ഷം ഡെവലപ്പർമാരെ കടന്ന് ഇന്ത്യയിലും അതിവേഗം വളരുകയാണ്. ഇത് യുഎസിനു പിന്നിൽ ഗിറ്റ് ഹബിനെ രണ്ടാമത്തെ വലിയ ഡെവലപ്പർ കമ്മ്യൂണിറ്റിയായി ഇന്ത്യയെ മാറ്റുന്നു.
Image Source : Google