ഓപ്പൺ എഐ വികസിപ്പെച്ചെടുത്ത ചാറ്റ് ബോട്ടിനോട് മത്സരിക്കാനെത്തിയ ബാർഡ് ഗൂഗിളിന് സമ്മാനിച്ചത് ഭീമൻ നഷ്ടം. ഒരു പ്രൊമോഷണൽ വീഡിയോയിൽ തെറ്റായ വിവരങ്ങൾ ബാർഡ് നല്കിയതോട് കൂടി ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ വിപണിമൂല്യത്തിൽ 100 ബില്യൺ ഡോളർ ആണ് ഇടിവ് വന്നത്. തുടക്കത്തിൽ തന്നെ ഇങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വന്നത് ബാർഡ് ന്റെ അടിത്തറയെ തന്നെ ബാധിച്ചേക്കാം. മൂന്ന് മാസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഗൂഗിളിന് ഇത്രയും വലിയ നഷ്ടം സംഭവിക്കുന്നത്. ചാറ്റ് ജി പി ടി വളരെ വേഗത്തിൽ തന്നെ ജനശ്രദ്ധ പിടിച്ച് പറ്റുകയും അടുത്ത തലമുറയിലെ സെർച്ച് എൻജിൻ എന്ന രീതിയിലേക്ക് വളരാൻ തുടങ്ങുകയും ചെയ്തതോടെയാണ് ഗൂഗിളും എഐ സെർച്ച് എഞ്ചിൻ വികസിപ്പിച്ചത്.
ഗൂഗിൾ പാരിസിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് എഐ ഗൂഗിൾ സെർച്ച് എഞ്ചിനുമായി സംയോജിപ്പിക്കുന്നതിനെ പറ്റി പറഞ്ഞത്. എന്നാൽ നിക്ഷേപകരെ നിരാശരാക്കുന്ന താരത്തിലായിരുന്നു ബാർഡിന്റെ പ്രകടനം. ജെയിൻസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള പുതിയ കണ്ടെത്തലുകളെ കുറിച്ചായിരുന്നു ബാർഡിനോട് ചോദിച്ചത്. എന്നാൽ ഇതിന് മറുപടിയായി ബാർഡ് പറഞ്ഞത് : സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ പകർത്താൻ ജെയിംസ് വെബ് ടെലിസ്കോപ്പ് ഉപയോഗിച്ചു എന്നാണ് . എന്നാൽ നാസ പറയുന്നത് ഇത് പകർത്തിയത് മറ്റൊരു ദൂരദർശിനി ആണെന്നാണ്. എന്നാൽ ബാർഡിന്റെ ഗുണനിലവാരവും പ്രതികരണവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികൾ എടുക്കുമെന്നും കമ്പനി പറഞ്ഞു.