ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സ് ആപ്പ് ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി. ഒറ്റത്തവണ 100 ഫോട്ടോകളും വീഡിയോകളും ഒരുമിച്ച് പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് വാട്സ് ആപ്പ് അവതരിപ്പിക്കുന്ന പുതിയ സവിശേഷത. നേരത്തെ 30 ഫോട്ടോകൾ മാത്രം ആയിരുന്നു ഒരുമിച്ച് വാട്സ് ആപ്പിലൂടെ അയക്കാൻ കഴിഞ്ഞിരുന്നത് എന്നാൽ ഈ പരിമിതിയിൽ നിന്ന് ഗണ്യമായ വർദ്ധനവാണ് പുതിയ അപ്ഡേറ്റിലുള്ളത്. കുടുംബാംഗങ്ങളുമായും, സുഹൃത്തുക്കളുമായും, സഹപ്രവർത്തകരുമായുമെല്ലാം ധാരാളം ഫോട്ടോകൾ പങ്കിടുന്ന വ്യക്തികൾക്ക് ഈ സവിശേഷത തികച്ചും വളരെ പ്രയോജനകരമാണ്.
ഒരേസമയം 100 ഫോട്ടോകളും വീഡിയോകളും വരെ പങ്കിടാൻ അനുവദിക്കുന്നതിലൂടെ, ഇത് കൂടുതൽ കാര്യക്ഷമമാക്കുകയും മുമ്പ് ആവശ്യമായിരുന്ന സമയവും പരിശ്രമവും കുറയ്ക്കുകയും ചെയ്യുന്നു. ഘട്ടം ഘട്ടമായാണ് അപ്‌ഡേറ്റ് റിലീസ് ചെയ്യുന്നത്, അതിനാൽ ഇതുവരെ ഈ ഫീച്ചർ ലഭ്യമായിട്ടില്ലാത്ത ഉപയോക്താക്കൾക്ക് ഇത് ഉടൻ തന്നെ ലഭ്യമാകും. വാട്സ് ആപ്പ് വേർഷൻ 2.22.24.73 ആയിരിക്കും പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്. നിലവിലെ വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്ത കൊണ്ട് പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.