ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ ഉടമയായ മെറ്റ, ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ പരിശോധിക്കാൻ അനുവദിക്കുന്ന പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ സേവനം പ്രതിമാസം $11.99 മുതൽ ആരംഭിക്കുമെന്ന് സിഇഒ മാർക്ക് സക്കർബർഗ് ഞായറാഴ്ച പ്രഖ്യാപിച്ചു. ഇലോൺ മസ്ക് ട്വിറ്റെർ വാങ്ങിയതിന് ശേഷം ഉപയോക്താക്കൾക്ക് പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഏർപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് മെറ്റയും പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിക്കാനൊരുങ്ങുന്നത്.
ഈ ആഴ്‌ച ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ആദ്യമായി പുറത്തിറങ്ങുന്ന മെറ്റാ വെരിഫൈഡ് വഴി ഉപയോക്താക്കൾക്ക്, തങ്ങളുടെ ഗവൺമെന്റ് ഐഡി ഉപയോഗിച്ച് അക്കൗണ്ട് പരിശോധിക്കാനും, നീല ബാഡ്‌ജ് നേടാനും, നിങ്ങളാണെന്ന് അവകാശപ്പെടുന്ന അക്കൗണ്ടുകളിൽ നിന്ന് പരിരക്ഷ നേടാനും, സപ്പോർട്ട് പേജിലേക്ക് നേരിട്ട് ആക്‌സസ് നേടാനും അനുവദിക്കുന്നു. എന്ന് മാർക്ക് സക്കർബർഗ് പറഞ്ഞു. “ഞങ്ങളുടെ സേവനങ്ങളിലുടനീളം ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനാണ് ഈ പുതിയ സവിശേഷത ഉൾപ്പെടുത്തുന്നത്,” എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.