പുറത്തിറങ്ങനാവാതെ ജനങ്ങൾ വീടിനുള്ളിൽ കഴിച്ച് കൂട്ടിയ സമയങ്ങളിൽ, വ്യത്യസ്ത തലങ്ങളിലുള്ള ജീവനക്കാർക്കും വിദ്യാർത്‌ഥികൾക്കും ഒരുപോലെ ഉപയോഗപ്രദമായ പ്ലാറ്റ് ഫോം ആയിരുന്നു സൂം. ഈ സമയത്ത് വളരെ വേഗത്തിലാണ് ഇത് ജനശ്രദ്ധ പിടിച്ച് പറ്റിയത്. കോവിഡ് കാലത്ത് കമ്പനിക്ക് പുരോഗതി ഉണ്ടായെങ്കിലും ഇത് കഴിഞ്ഞതോട് കൂടി സൂമിലും പ്രതിസന്ധികൾ വന്നു തുടങ്ങി. വിദ്യാർത്‌ഥികൾ തിരികെ സ്‌കൂളിലേക്കും ജീവനക്കാർ കമ്പനികളിലേക്കും വന്നതോടെ സൂം ന്റെ ഉപയോഗവും കുറഞ്ഞ് വന്നു. നിലവിൽ സൂമിൽ നിന്നും തങ്ങളുടെ 15 ശതമാനം ജീവനക്കാരെ പിച്ചുവിടാൻ കമ്പനി തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ട്.
കണക്കുകൾ പ്രകാരം ഈ തീരുമാനത്തിലൂടെ ഏതാണ്ട് 1300 ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുക. ഇതിനോടൊപ്പം തന്നെ സൂം സി ഇ ഒ ആയ എറിക് യുവാന്റെ ശമ്പളവും വെട്ടിക്കുറക്കുകയും, എക്സിക്യൂട്ടീവ് ബോണസ് നഷ്ടമാകുകയും ചെയ്യും. തന്റെ ഒപ്പം ഉള്ള ജീവനക്കാരുടെയും 20 ശതമാനം ശമ്പളം വെട്ടിക്കുറക്കുമെന്നും സി ഇ ഒ തന്റെ ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞു. ഇവർക്ക് ഈ വർഷം കോർപ്പറേറ്റ് ബോൺസും ലഭിക്കുകയില്ല. എന്നാൽ, പിരിച്ച് വിട്ട ജീവനക്കാർക്ക് നാലുമാസത്തെ ശമ്പളവും ആരോഗ്യ പരിരക്ഷയും 2023 വർഷത്തെ ബോണസും കമ്പനി നൽകും.