ഗൂഗിളിന്റെ വരാനിരിക്കുന്ന മെയിൻലൈൻ ആൻഡ്രോയിഡ് പതിപ്പായ ആൻഡ്രോയിഡ് 14, കമ്പ്യൂട്ടറിൽ ഒരു വെബ്‌ക്യാം ആയി ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നതിനുള്ള നേറ്റീവ് പിന്തുണ സപ്പോർട്ട് ചെയ്തേക്കാം. നിലവിൽ തേർഡ് പാർട്ടി ആപ്പ്,ലീക്കേഷനുകൾ ഉപയോഗിച്ച് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഇത് വരുന്നതോട് കൂടി നിലവിലെ രീതിയിൽ നിന്നുള്ള കാര്യമായ മാറ്റം ഇത് അടയാളപ്പെടുത്തും.
9to5 ഗൂഗിൾ വഴി മിഷാൽ റഹ്മാൻ AOSP-യിൽ കണ്ടെത്തിയ മാറ്റങ്ങൾ അനുസരിച്ച്, ഗൂഗിൾ 'Device As Webcam' എന്ന സവിശേഷതയിൽ പ്രവർത്തിക്കുന്നു. ഇത് ഒരു ആൻഡ്രോയിഡ് ഡിവൈസ് പ്ലഗ്-ഇൻ ചെയ്യാനും മാക് , PC-കൾ, Chromebook-കൾ എന്നിങ്ങനെയുള്ള വിപുലമായ ഡിവൈസുകളിൽ ഒരു വെബ്‌ക്യാം ആയി ഉപയോഗിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. മോട്ടറോള എഡ്ജ് 20 പോലുള്ള ഫോണുകൾ യുഎസ്ബി മോഡ് വഴി വെബ്‌ക്യാമിലേക്ക് മാറ്റി ഒരു പിസി യിലേക്ക് കണക്‌റ്റ് ചെയ്യുന്നതിലൂടെ ഇതിനെ ഒരു വെബ്‌ക്യാമാക്കി മാറ്റി ഉപയോഗിക്കാൻ കഴിയും.