സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം അതിന്റെ ലൈവ് ഷോപ്പിംഗ് ഫീച്ചർ മാർച്ച് 16 നോട് കൂടി നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് അവരുടെ ലൈവ് ബ്രോഡ്‌കാസ്റ്റിൽ മാർച്ച് 16 വരെ തങ്ങളുടെ ഉൽപ്പന്നങ്ങളെ ടാഗ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. 2023 മാർച്ച് 16 മുതൽ, നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിലെ ലൈവ് ബ്രോഡ്‌കാസ്റ്റിൽ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാൻ കഴിയില്ല. ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഏറ്റവും കൂടുതൽ മൂല്യം നൽകുന്ന ഉൽപ്പന്നങ്ങളിലും ഫീച്ചറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ മാറ്റം ഞങ്ങളെ സഹായിക്കും, എന്ന് കമ്പനി തങ്ങളുടെ ഒരു സപ്പോർട്ട് പേജിലൂടെ പറഞ്ഞു. 

എന്നിരുന്നാലും, ഫീഡ്, സ്റ്റോറികൾ, റീലുകൾ, പരസ്യങ്ങൾ എന്നിവയിലുടനീളമുള്ള ആളുകൾക്കും ബിസിനസുകൾക്കുമായി ഷോപ്പിംഗ് അനുഭവങ്ങളിൽ നിക്ഷേപിക്കുന്നത് തുടരാനാകും എന്നും ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ അവരുടെ ഷോപ്പുകൾ സജ്ജീകരിക്കാനും പ്രവർത്തിപ്പിക്കാനും കഴിയുമെന്നും കമ്പനി പറഞ്ഞു. ലൈവ് ബ്രോഡ്‌കാസ്റ്റിംഗ്‌ ഷെഡ്യൂൾ ചെയ്യാനുള്ള കഴിവ്, ലൈവ് ബ്രോഡ്‌കാസ്റ്റിംഗിലേക്ക് ചേരാൻ അതിഥികളെ ക്ഷണിക്കുന്നത്, ലൈവ് ചോദ്യോത്തരങ്ങൾ നടത്തുക എന്നിവ ഉൾപ്പെടെയുള്ള മറ്റ് ലൈവ് ബ്രോഡ്‌കാസ്റ്റിംഗ്‌ ഫീച്ചറുകളെ ഒന്നും ഇത് ബാധിക്കപ്പെടില്ലെന്നും കമ്പനി സൂചിപ്പിച്ചു.