ഫെബ്രുവരി മാസത്തിൽ ആഗോളതലത്തിൽ ഇതുവരെ ടെക് കമ്പനികളിലെ 17,400-ലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു. 2023-ൽ  ഏകദേശം 340 കമ്പനികൾ ലോകമെമ്പാടുമുള്ള 1.10 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. കൂടാതെ ഇപ്പോഴും പല കമ്പനികളും ജീവനക്കാരെ പിരിച്ച് വിടാനുള്ള നീക്കം നടത്തുന്നുണ്ട്. യാഹൂ, ബൈജു, ഗോ ഡാഡി, ഗിറ്റ് ഹബ്, ഇ ബേ, ഓട്ടോഡെസ്‌ക്, ഒ എൽ എക്സ് തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ ജീവനക്കാരെ പിരിച്ചു വിടാൻ ആരംഭിച്ചിട്ടുണ്ട്. ഈ മാസം പിരിച്ചുവിടൽ ആരംഭിച്ച പ്രധാന കമ്പനികളിൽ ഇവയും മറ്റുള്ളവയും ഉൾപ്പെടുന്നുണ്ട്. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, സെയിൽസ്ഫോഴ്സ് തുടങ്ങിയ കമ്പനികളിൽ ജനുവരി മാസത്തിൽ ആഗോളതലത്തിൽ ഒരു ലക്ഷത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടതായി ആഗോളതലത്തിലുള്ള പിരിച്ച് വിടലുകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ layoff.fyi പറയുന്നുണ്ട്.