“കോൾ ഓഫ് ഡ്യൂട്ടി” നിർമ്മാതാക്കളായ ആക്ടിവിഷൻ ബ്ലിസാർഡിനായി 69 ബില്യൺ ഡോളറിന്റെ ബിഡ് പ്രതിരോധിക്കാൻ മൈക്രോസോഫ്റ്റ് അവസാന ശ്രമം നടത്തും. ഫെബ്രുവരി 21 ന് നടന്ന ഒരു ക്ലോസ്ഡ് ഹിയറിംഗിൽ യൂറോപ്യൻ യൂണിയൻ, നാഷണൽ ആന്റിട്രസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് മുന്നിലാണ്, യുഎസ് സോഫ്റ്റ്വെയർ കമ്പനി ചൊവ്വാഴ്ച ഇക്കാര്യം പറഞ്ഞത്. ഈ ഡീലുമായി ബന്ധപ്പെട്ടുള്ള മത്സര വിരുദ്ധ ഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന തരത്തിൽ യൂറോപ്യൻ കമ്മീഷനിൽ നിന്നുള്ള എതിർപ്പുകൾ മനസ്സിലാക്കിയതിന് ശേഷമാണ് കമ്പനി ഇത്തരത്തിലൊരു ഹിയറിംഗിന് ആവശ്യപ്പെട്ടത്.
Xbox നിർമ്മാതാവ് കഴിഞ്ഞ വർഷം ജനുവരിയിൽ ആക്റ്റിവിഷൻ ബ്ലിസാർഡ് ഏറ്റെടുക്കൽ പ്രഖ്യാപിച്ചിരുന്നു. ഇത് ടെൻസെന്റും സോണിയുമായി മികച്ച രീതിയിൽ മത്സരിക്കുന്നതിന് സഹായകരമായിരുന്നു. എന്നാൽ ഇതിന് യൂറോപ്പ്, ബ്രിട്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നല്ല പ്രശ്നങ്ങൾ നേരിടേണ്ടി വരികയാണ്. ഹിയറിംഗിന് ശേഷം മൈക്രോസോഫ്റ്റ് ഫലപ്രദമായ പ്രതിവിധികൾ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.