പ്രശസ്ത ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ യുഎസിലെ ഒരു കാമ്പസിൽനിന്ന് ഏകദേശം 340 ജീവനക്കാരെ പിരിച്ചുവിടുന്നു. കാലിഫോർണിയയിലെ ഫോൾസം കാമ്പസിൽ ഏകദേശം 340 തൊഴിലാളികളെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ഇന്റൽ സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരോട് പറഞ്ഞതായി, കെ സി ആർ എ 3 റിപ്പോർട്ട് ചെയ്യുന്നു. ഫോൾസം കാമ്പസിന് ഏഴ് കെട്ടിടങ്ങളാണുള്ളത്. മാറ്റ് കമ്പനികളുടേതെന്ന പോലെ തന്നെ ചിലവ് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങളും ഇത് ചെയ്യുന്നത്.

മാത്രമല്ല വെല്ലുവിളി നിറഞ്ഞ മാക്രോ-സാമ്പത്തിക അന്തരീക്ഷത്തെ പറ്റിയും കമ്പനി പറഞ്ഞു. തങ്ങളുടെ ഈ തീരുമാനം തീർത്തും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണെന്നും അതിനാൽ ബന്ധിക്കപ്പെട്ട ജീവനക്കാരോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, എന്നും ഇന്റൽ തങ്ങളുടെ ഒരു പ്രസ്താവനയിലൂടെ പറഞ്ഞു. വർക്കർ അഡ്ജസ്റ്റ്‌മെന്റ് ആൻഡ് റീട്രെയിനിംഗ് നോട്ടിഫിക്കേഷനിൽ (WARN) വഴി കമ്പനി പുതിയ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. ജീവനക്കാരെ കൂട്ടമായി പിരിച്ച് വിടുന്നതിന് മുൻപായി തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും തൊഴിലുടമകൾ 60 ദിവസത്തെ അറിയിപ്പ് നൽകണമെന്ന് WARN നിയമം ആവശ്യപ്പെടുന്നുണ്ട്.