48 മണിക്കൂറിനുള്ളിൽ ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള മൈക്രോസോഫ്ട് ബിങ് സെർച്ചിന്റെ സൈൻ അപ്പ് വെയിറ്റ് ലിസ്റ്റിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ
വെറും 48 മണിക്കൂറിനുള്ളിൽ ചാറ്റ് ജിപിടി പ്രവർത്തനക്ഷമതയുള്ള പുതിയ ബിങ് സേർച്ച് പരീക്ഷിക്കുന്നതിനായി 1 ദശലക്ഷത്തിലധികം ആളുകൾ വെയിറ്റ്‌ലിസ്റ്റിൽ സൈൻ അപ്പ് ചെയ്‌തതായി യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമൻ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിലെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റും കൺസ്യൂമർ ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ യൂസഫ് മെഹ്ദി, തങ്ങളുടെ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ആണ് ഇതേപ്പറ്റി എഴുതിയത്: പുതിയ AI- പവർഡ് ബിംഗ് ടെസ്റ്റ്-ഡ്രൈവ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഞങ്ങൾ വിനീതരും ഊർജസ്വലരുമാണ്! 48 മണിക്കൂറിനുള്ളിൽ, 1 ദശലക്ഷത്തിലധികം ആളുകൾ ഞങ്ങളുടെ പ്രിവ്യൂവിനായി വെയിറ്റ്‌ലിസ്റ്റിൽ ചേർന്നു, എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ഓപ്പൺ എ ഐ-യുടെ ജിപിടി 3.5 ഭാഷാ മോഡലിന്റെ കൂടുതൽ നൂതനമായ പതിപ്പ് ഉപയോഗിച്ച് ബിങ്-ന്റെ പുതിയ പതിപ്പ് കമ്പനി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ പുതിയ ബിങ് ലഭിക്കുന്നുള്ളൂ എങ്കിലും, ഇതിനോടകം തന്നെ ഇത് ആളുകൾക്കിടയിൽ വലിയ താൽപ്പര്യം നേടിയിട്ടുണ്ട് എന്നതിന് തെളിവാണ് വെറും 48 മണിക്കൂറിനുള്ളിൽ ഇത് പരീക്ഷിക്കുന്നതിനായി ഒരു ദശലക്ഷം ആളുകൾ വെയിറ്റ്‌ലിസ്റ്റിൽ ചേർന്നത്.