ഷോർട് വീഡിയോസിലൂടെ ആളുകൾക്ക് വളരെയേറെ പ്രിയപ്പെട്ട ആപ്പ് ആയിരുന്നു ടിക് ടോക്. എന്നാൽ ഇത് നിരോധിക്കപ്പെടുകയും തുടർന്ന് ജനശ്രദ്ധ നേടുകയും ചെയ്ത ഗൂഗിളിന്റെ പ്ലാറ്റ് ഫോം ആണ് യൂ ട്യൂബ് ഷോർട്സ്. ഇപ്പോൾ യു ട്യൂബ് ഷോർട്സിന് ശരാശരി 50 ബില്ല്യണിലധികം പ്രതിദിന കാഴ്ചക്കാരുള്ളതായി ആൽഫബെറ്റും ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ യും പറഞ്ഞു. കോൺടെന്റ് ക്രീയേറ്റേഴ്സിന്റെ ഇത്തരത്തിലുള്ള മികച്ച പ്രകടനം വഴി ഇവർക്ക് പ്രതിഫലം ലഭിക്കുമെന്നും ഇതിലൂടെ എല്ലാവർക്കും ഷോർട്ട്‌സ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പിച്ചൈ പറഞ്ഞു. പിച്ചൈയുടെ അഭിപ്രായത്തിൽ, യു ട്യൂബ് -ന്റെ NFL സൺ‌ഡേ ടിക്കറ്റ്, എയ്‌സ് ഡ്രൈവ് സബ്‌സ്‌ക്രിപ്‌ഷനുകൾ, യു ട്യൂബ് -ന്റെ പണമടച്ചുള്ളതും പരസ്യ പിന്തുണയുള്ളതുമായ അനുഭവങ്ങളിലേക്ക് പുതിയ കാഴ്ചക്കാരെ കൊണ്ടുവരാനും സ്രഷ്‌ടാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്‌ടിക്കാനും സഹായകമാണ്. 


Image Source : Google