നോക്കിയ ഇപ്പോൾ ചെന്നൈയിലെ ഫാക്ടറിയിൽ ഫൈബർ ബ്രോഡ്‌ബാൻഡ് ഉപകരണങ്ങളുടെ നിർമ്മാണം ആരംഭിക്കാൻ പോകുന്നു. ഈ ആഴ്ചയാണ് കമ്പനി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.  നോക്കിയയുടെ ശ്രീപെരുമ്പത്തൂർ പ്ലാന്റിൽ ഇനി മുതൽ ഫൈബർ ബ്രോഡ്‌ബാൻഡ് ഗിയറും നിർമ്മിച്ച് തുടങ്ങും. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഈ ഉപകരണങ്ങൾക്ക് വലിയ ഡിമാൻഡുണ്ടെന്ന് കമ്പനി തിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കും ഉത്പാദിപ്പിക്കുന്നതിനോടൊപ്പം തന്നെ, മാറ്റ് വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കും നോക്കിയ പദ്ധതിയിടുന്നുണ്ട്. "5G നെറ്റ്‌വർക്കുകളിലേക്കും പുതിയ ഹൈബ്രിഡ് ഉപയോഗ മോഡലുകളിലേക്കും ഉള്ള ആക്കം കൂടിയതിനാൽ, വർദ്ധിച്ചുവരുന്ന നെറ്റ്‌വർക്ക് ആർക്കിടെക്ചറുകളിലേക്ക് ഓപ്പറേറ്റർമാരെ പ്രേരിപ്പിക്കുന്നതിനാൽ, സേവന ദാതാക്കൾ അവരുടെ നിലവിലുള്ള നെറ്റ്‌വർക്കുകൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും ഫൈബറിൽ നിക്ഷേപം നടത്തുന്നു," എന്ന് നോക്കിയയിലെ ഫിക്‌സഡ് നെറ്റ്‌വർക്കുകളുടെ പ്രസിഡന്റ് സാൻഡി മോട്ട്‌ലി പറഞ്ഞു.

നോക്കിയ രാജ്യത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ടെലികോം ഉപകരണങ്ങൾ രാജ്യത്തുടനീളം തങ്ങളുടെ 5G ബേസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്തിൽ മുന്നേറി വരുന്ന നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെ ആവശ്യങ്ങളും പരിശോധിക്കുന്നു. “ഫിക്സഡ്, മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്ന് ഫൈബർ കണക്റ്റിവിറ്റിക്കായി ഇന്ത്യയിൽ വൻതോതിൽ ഡിമാൻഡ് കാണുന്നു. ഞങ്ങളുടെ ചെന്നൈ പ്ലാന്റിലെ OLT ഉൽപ്പാദനം ഈ ആവശ്യം കൃത്യസമയത്ത് നിറവേറ്റുന്നതിന് സമയോചിതമായ ഉത്തേജനം നൽകും, ” എന്ന് എസ്‌വിപിയും നോക്കിയയുടെ ഇന്ത്യാ മാർക്കറ്റ് മേധാവിയുമായ സഞ്ജയ് മാലിക് പറഞ്ഞു.


Image Source : Google