ആഗോളതലത്തിൽ ഏകദേശം 6,650 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഡെൽ ടെക്നോളജീസ് തിങ്കളാഴ്ച പറഞ്ഞു. ഈ തീരുമാനം നടപ്പിലാക്കുകയാണെങ്കിൽ ഈ വർഷം അവസാനം ജീവനക്കാരെ പിരിച്ച് വിടുന്ന കമ്പനികളുടെ കൂട്ടത്തിൽ ഡെല്ലും ചേരുകയാണ്. ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വെട്ടിക്കുറച്ചതിൽ കമ്പനിയുടെ ആഗോള തൊഴിലാളികളുടെ 5 ശതമാനം ഉൾപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. “അനിശ്ചിതത്വമുള്ള ഭാവിയിൽ ശോഷണം തുടരുന്ന വിപണി സാഹചര്യങ്ങളാണ് കമ്പനി നേരിടുന്നത്,” എന്ന് കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് ക്ലാർക്ക് പറഞ്ഞു.
നിയമനം നിർത്തൽ, യാത്രാ നിയന്ത്രണങ്ങൾ തുടങ്ങിയ തരത്തിലുള്ള മുൻകാല ചെലവ് ചുരുക്കൽ നടപടികൾ ഇനി പര്യാപ്തമല്ലെന്ന് ജെഫ് ക്ലാർക്ക് ജീവനക്കാരോട് പറഞ്ഞു. ഇൻറർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ കണക്കനുസരിച്ച്, 2022-ൽ, ഇന്ത്യൻ പരമ്പരാഗത പിസി (പേർസണൽ കമ്പ്യൂട്ടർ) മാർക്കറ്റ്, സെപ്തംബർ പാദത്തിൽ 3.9 ദശലക്ഷം യൂണിറ്റ് കയറ്റുമതിയിൽ, വർഷാവർഷം 11.7 ശതമാനം ഇടിവ് ഉള്ളതായാണ് കാണുന്നത്.