എന്റർടൈൻമെന്റ് ഭീമനായ ഡിസ്നി ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ കമ്പനിയിൽ നിന്നും 7,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി കമ്പനിയുടെ സിഇഒ ആയ ബോബ് ഇഗർ പ്രഖ്യാപിച്ചു. കമ്പനിയുടെ ഡിസംബർ പാദത്തിലെ വരുമാനം കണക്കിലെടുക്കുമ്പോൾ, “ഇന്ന് നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ ഈ നീക്കം അനിവാര്യമാണ്” എന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ ഈ തീരുമാനം നിസ്സാരമായി എടുക്കുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളോടും അർപ്പണബോധത്തോടും എനിക്ക് വളരെയധികം ബഹുമാനവും വിലമതിപ്പുമുണ്ട്, ഈ മാറ്റങ്ങളുടെ വ്യക്തിപരമായ ആഘാതത്തെക്കുറിച്ച് ഞാൻ ശ്രദ്ധാലുവാണ്” എന്നും ഇഗർ കൂട്ടിച്ചേർത്തു. കണ്ടെന്റിന്റെ കാര്യത്തിൽ, സ്‌പോർട്‌സ് ഒഴികെ, അടുത്ത കുറച്ച് വർഷങ്ങളിൽ ഏകദേശം 3 ബില്യൺ ഡോളർ ആണ് ഡിസ്‌നി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ സ്ട്രീമിംഗ് ബിസിനസ്സിന് ഏകദേശം 1.5 ബില്യൺ ഡോളർ നഷ്ടപ്പെട്ടിരുന്നു. 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഡിസ്നി+ ലാഭം നേടുമെന്നാണ് അതിന്റെ നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.


Image Source : Google