API-യിലേക്കുള്ള സൗജന്യ ആക്‌സസ് അവസാനിപ്പിക്കുന്നതായി ട്വിറ്റർ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷം, API (അപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ്) യുടെ ബേസിക് ടയർ ന് പ്രതിമാസം $100 ഈടാക്കുമെന്ന് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം വ്യാഴാഴ്ച അറിയിച്ചു. തുടക്കത്തിൽ, ഫെബ്രുവരി 9-ന് API-യിലേക്കുള്ള സൗജന്യ ആക്സസ് അവസാനിപ്പിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇപ്പോൾ അത് ഫെബ്രുവരി 13 വരെ നീട്ടിയിട്ടുണ്ട്. അതായത് ഫെബ്രുവരി 13 വരെ ഉപയോക്താക്കൾക്ക് സൗജന്യമായി തന്നെ അപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് അക്സസ്സ് ചെയ്യാം.

"നിലവിലെ സൗജന്യ ട്വിറ്റർ API ആക്‌സസ് ഫെബ്രുവരി 13 വരെ വിപുലീകരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്" എന്ന് കമ്പനി അതിന്റെ ട്വിറ്റർ ദേവ് അക്കൗണ്ട് വഴി ട്വിറ്ററിൽ പറഞ്ഞു. ഫെബ്രുവരി 13 ന്, v1.1 ന്റെ ഭാഗമായിരുന്ന പ്രീമിയം API യുടെ മൂല്യം കുറയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ ഫെബ്രുവരി 13-ന് ഞങ്ങൾ പ്രീമിയം API ഇല്ലാതാക്കും. നിങ്ങൾ പ്രീമിയം സബ്‌സ്‌ക്രൈബുചെയ്‌തിട്ടുണ്ടെങ്കിൽ, ഈ എൻഡ് പോയിന്റുകൾ ഉപയോഗിക്കുന്നത് തുടരാൻ നിങ്ങൾക്ക് എന്റർപ്രൈസിനായി അപേക്ഷിക്കാം, എന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുണനിലവാരം വർധിപ്പിക്കുന്നതിനും സ്പാം കുറയ്ക്കുന്നതിനും നല്ല ഒരു ആവാസവ്യവസ്ഥയെ പ്രാപ്തമാക്കുന്നതിനുമുള്ള ട്വിറ്റർ API-യുടെ പുതിയ അധ്യായമാണിത്” എന്ന് പറഞ്ഞുകൊണ്ടാണ് കമ്പനി വാക്കുകൾ അവസാനിപ്പിച്ചത്.