ആൻഡ്രോയിഡ് ഉപകരണങ്ങളിൽ 'കിഡ്‌സ് മിസ്റ്ററി ബോക്‌സ്' ഫീച്ചർ അവതരിപ്പിച്ച് നെറ്റ്ഫ്ലിക്സ്
ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ് ഫോം ആയ നെറ്റ്ഫ്ലിക്സ് തങ്ങളുടെ പുതിയ ഫീച്ചർ ആയ 'കിഡ്‌സ് മിസ്റ്ററി ബോക്‌സ്' സവിശേഷത ആഗോളതലത്തിൽ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ അവതരിപ്പിച്ചു. കുട്ടികൾക്ക് വളരെ ഇഷ്ട്ടപ്പെടുന്ന ഈ ഫീച്ചറിലൂടെ കുട്ടികൾക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട വെബ് സീരീസുകളും സിനിമകളും കണ്ടെത്തുന്നതിന് രസകരവും സുരക്ഷിതവുമായ ഒരു സ്പേസ് നൽകുന്നു. കമ്പനി തങ്ങളുടെ ബ്ലോഗ് അപ്ഡേറ്റ് വഴി ഈ സവിശേഷത ഇപ്പോൾ എല്ലാ ആഗോള അംഗങ്ങൾക്കും ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ലഭ്യമാണ് എന്ന് അറിയിച്ചിട്ടുണ്ട്.
അതുപോലെ തന്നെ, കുട്ടികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്‌ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും അവരെ പരിചരിക്കുന്നവർക്കും ഈ ഫീച്ചർ ആസ്വദിക്കാനാകും.n2021 ജൂലൈയിൽ, ഏറ്റവും പ്രചാരമുള്ള കുട്ടികളുടെ കോൺടെന്റ് ഉൾക്കൊള്ളുന്ന ‘കിഡ്‌സ് ടോപ്പ് 10 റോ’യും കുട്ടികളുടെ മുൻഗണനകളെക്കുറിച്ച് മാതാപിതാക്കൾക്ക് നന്നായി മനസ്സിലാക്കാൻ ‘കിഡ്‌സ് റീക്യാപ്പ് ഇമെയിലുകളും’ കമ്പനി അവതരിപ്പിച്ചിരുന്നു.