മെറ്റായുടെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് സെർവർ ഭാഗത്ത് നിന്നും ഗുരുതരമായ ഒരു പ്രശ്‌നം അഭിമുഖീകരിക്കുന്നു. ആഗോളതലത്തിൽ iOS-ൽ “who can see when I’m online," എന്ന സ്വകാര്യത ഓപ്ഷൻ അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയുന്നില്ല എന്നതാണ് പ്രശ്നം. പല ഉപയോക്താക്കൾക്കും ഇതിനോടകം തന്നെ ഐ ഒ എസ് ഡിവൈസുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണിക്കുന്നുണ്ട്. അപ്ഡേറ്റ് ചെയ്യാത്തതിന്റെ ഫലമായുണ്ടായ പ്രശ്നമല്ല ഇതെന്നാണ് WABetaInfo റിപ്പോർട്ട് ചെയ്യുന്നത്.
ഈ പ്രശ്‌നം എത്ര ഉപയോക്താക്കളെ ബാധിച്ചിട്ടുണ്ടെന്നും എന്താണ് നിലവിലെ പ്രശ്‌നത്തിന് കാരണമായതെന്നും ഇപ്പോഴും വ്യക്തമല്ല. മാത്രമല്ല പ്രശ്‌നത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവനകളോ വിവരങ്ങളോ നൽകിയിട്ടില്ല. ഔട്ടേജ് മോണിറ്റർ വെബ്‌സൈറ്റ് ആയ DownDetector പറയുന്നത് അനുസരിച്ച്, 85 ശതമാനത്തിലധികം ആളുകൾ മെസ്സേജ് അയക്കുന്ന സമയത്തും, 11 ശതമാനം പേർ ആപ്പ് ഉപയോഗിക്കുമ്പോഴും 3 ശതമാനം പേർ വെബ്‌സൈറ്റ് ഉപയോഗിക്കുമ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Image Source : Google