ആരാധകരേറെയുള്ള വെബ് ബ്രൌസർ ആണ് ഗൂഗിൾ ക്രോം. ഉപയോക്താക്കൾക്ക് ഏറെ സൗകര്യപ്രദവും സഹായകവുമായ നിരവധി ഫീച്ചറുകളാണ് ഇതിലുള്ളത്. ക്രോമിലെ ചിത്രങ്ങളിൽ നിന്നും ടെക്സ്റ്റുകൾ എളുപ്പത്തിൽ വിവർത്തനം ചെയ്യുന്നതിനുള്ള ഒരു പുതിയ സവിശേഷത കൊണ്ട് വരുന്നതിനായി ഗൂഗിൾ ശ്രേമിക്കുന്നു എന്നാണ് പുതിയ റിപോർട്ടുകൾ പറയുന്നത്. ക്രോം ഫീച്ചർ ഗവേഷകനായ Leopeva64-ൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് ആൻഡ്രോയിഡ് പോലീസ് റിപ്പോർട്ട് ചെയ്യുന്നു.

പുതിയ സവിശേഷതയെപ്പറ്റി ഇത് വരെയും ഔദ്യോദിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ക്രോം ബീറ്റയിലോ കാനറിയിലോ പോലും പുതിയ ഇമേജ് വിവർത്തന സൗകര്യം ഇതുവരെ പുറത്തിറക്കിയിട്ടില്ല, അതിപ്പോഴും വികസനത്തിലാകും എന്ന വേണം കരുതാൻ. നിലവിൽ,  ഉപയോക്താവിന് ക്രോം ബ്രൗസറിൽ ഒരു മുഴുവൻ വെബ് പേജും വിവർത്തനം ചെയ്യാൻ കഴിയുന്നതാണ്. ബ്രൌസർ ൽ റൈറ്റ് ക്ലിക്ക് ചെയ്തും, മൊബൈൽ സ്‌ക്രീനിലാണെങ്കിൽ ഓപ്ഷൻസ് സെലക്ട് ചെയ്തോ ഈ സേവനം തിരഞ്ഞെടുക്കാം.


Image Source : Google