ടെക് ഭീമനായ ഗൂഗിൾ തങ്ങളുടെ വീഡിയോ-കമ്മ്യൂണിക്കേഷൻ സേവനമായ 'ഗൂഗിൾ മീറ്റ്'-ലേക്ക് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇത് ഉപയോഗിച്ചു കൊണ്ട് ഉപയോക്താക്കൾക്ക് മീറ്റിംഗ് റെക്കോർഡിംഗിൽ അടിക്കുറിപ്പുകൾ ഉൾപ്പെടുത്താൻ കഴിയും. മീറ്റിംഗ് റെക്കോർഡിംഗുകൾ കൂടുതൽ ഉപയോഗപ്രദവും മീറ്റിംഗിൽ പങ്കെടുക്കുന്നവർക്ക് ആക്‌സസ് ചെയ്യാവുന്നതുമാക്കാൻ പുതിയ ഫീച്ചർ സഹായിക്കുമെന്ന് ടെക് ഭീമൻ തങ്ങളുടെ വർക്ക്‌സ്‌പേസ് അപ്‌ഡേറ്റ് ബ്ലോഗ്‌ പോസ്റ്റിലൂടെ പറഞ്ഞു.

ഒരു മീറ്റിംഗ് റെക്കോർഡ് ചെയ്യുന്നതിന്, അഡ്‌മിൻ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിരിക്കണം എന്നുണ്ട്. ഇത് കൂടാതെ ഉപയോക്താവ് ഒരു മീറ്റിംഗ് ഹോസ്റ്റും അതുപോലെ ഹോസ്റ്റിന്റെ ഓർഗനൈസേഷന്റെ ഭാഗവും ആയിരിക്കണം. എന്നിരുന്നാലും, ഹോസ്റ്റ് മാനേജ്‌മെന്റ് ഓണാണെങ്കിൽ, പുതിയ ഫീച്ചർ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾ ഒരു മീറ്റിംഗ് കോ-ഹോസ്‌റ്റായിരിക്കണം. മാത്രമല്ല, മീറ്റിംഗ് ഹോസ്റ്റുകളുടെ ഓർഗനൈസേഷന് പുറത്താണെങ്കിൽ, ഫീച്ചർ ഉപയോഗിക്കുന്നതിന് ഉപയോക്താവിനെ കോ-ഹോസ്‌റ്റായി പ്രമോട്ടു ചെയ്യേണ്ടതുണ്ട് എന്നും കമ്പനി പറഞ്ഞു.