മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ യഥാർത്ഥ ഗുണനിലവാരത്തിൽ ഫോട്ടോകൾ അയയ്ക്കാൻ കഴിയുമെന്ന് മാത്രമല്ല അയക്കുന്ന ഫോട്ടോകളുടെ റെസല്യൂഷൻ സംരക്ഷിക്കുകയും ചെയ്യുന്നു. “ഈ പുതിയ ഫീച്ചർ തീർച്ചയായും വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റയുടെ ഇനി വരുന്ന പതിപ്പിൽ ചിത്രങ്ങൾ അയയ്‌ക്കുമ്പോൾ ഉപയോക്തൃ അനുഭവം വളരെയധികം മെച്ചപ്പെടുത്തുന്ന ഒരു പ്രധാന അപ്‌ഡേറ്റായി ഇതിനെ കണക്കാക്കും,” എന്ന് WABetaInfo റിപ്പോർട്ട് ചെയ്തു.
വാട്സ്ആപ്പ് ഇതേ ഓപ്ഷൻ ഡെസ്‌ക്‌ടോപ്പ് ആപ്പിലേക്ക് കൊണ്ടുവരാൻ പ്രവർത്തിക്കുന്നു. ഈ ഫീച്ചർ ഉപയോക്താക്കളെ അവയുടെ റെസല്യൂഷനും വ്യക്തതയും സംരക്ഷിച്ചുകൊണ്ട് അവയുടെ യഥാർത്ഥ നിലവാരത്തിൽ ചിത്രങ്ങൾ അയക്കാൻ അനുവദിക്കും. ചിത്രങ്ങൾ അയക്കുമ്പോൾ നിലവിലുള്ള ഇമേജ് കംപ്രഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് മികച്ച പുരോഗതിയാണ്. ചിത്രങ്ങൾ അയയ്‌ക്കുമ്പോൾ അവയുടെ ഗുണനിലവാരമോ മികവോ നഷ്‌ടപ്പെടുന്നതിനെക്കുറിച്ച് ആളുകൾക്ക് ഇനി വിഷമിക്കേണ്ടതില്ല. ഈ ഫീച്ചർ അവതരിപ്പിച്ചാലും ചിത്രങ്ങൾ അയക്കുന്നതിൽ ഉപയോക്താക്കൾക്ക് നിയന്ത്രണമുണ്ടാകും.