കോടിക്കണക്കിന് ആളുകളാണ് ഇന്ന് ഒരേസമയം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉപയോഗിക്കുന്നത്. വ്യക്തിപരമായ വിവരങ്ങൾ പങ്കിടുന്നത് മുതൽ ബിസിനസ് ആവശ്യങ്ങൾ വരെയും ഇന്ന് ഈ പ്ലാറ്റുഫോമുകളിലൂടെ ഉപയോക്താക്കൾ ചെയ്ത വരുന്നുണ്ട്. ആയിരക്കണക്കിന് ട്വിറ്റർ ഉയോക്താക്കൾക്ക് ബുധനാഴ്ച തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്വിറ്ററിലേക്ക് ആക്‌സസ് ലഭിച്ചിരുന്നില്ല എന്ന്, ഔട്ടേജ് മോണിറ്ററിംഗ് വെബ്‌സൈറ്റ് ആയ Downdetector.com പറയുന്നു. ഏതാണ്ട് 8,000-ലധികം ഉപയോക്താക്കൾ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി Downdetector.com പറയുന്നു. ഉപയോക്താക്കൾ സമർപ്പിച്ച പിശകുകളും, മറ്റ് വിവരങ്ങളും സംയോജിപ്പിച്ച് Downdetector.com തകരാറുകൾ ട്രാക്ക് ചെയ്യുന്നുണ്ടെന്ന് കരുതാം. ഒരു പക്ഷെ ഇനിയും ഇത് മറ്റ് ഉപയോക്താക്കളെ ബാധിക്കുമോ എന്ന അറിയില്ല.