മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള AI കമ്പനി വികസിപ്പിച്ചെടുത്ത ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ് ബോട്ട് സേവനമാണ് ചാറ്റ് ജിപിടി. ഓഫീസുകളിലും മറ്റും ഇൻവോയ്‌സുകളും കത്തുകളും എഴുതാൻ സഹായിക്കുന്നത് വഴി നിരവധി ഓഫീസ് ജോലികൾ ഇത് കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ടെക് ഭീമൻ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് അടുത്തിടെ പറഞ്ഞു. ഒരു അഭിമുഖത്തിൽ, ബിൽ ഗേറ്റ്‌സ് ജർമ്മൻ ബിസിനസ്സ് ദിനപത്രമായ ഹാൻഡെൽസ്‌ബ്ലാറ്റിനോടായി പറഞ്ഞു “ഇതുവരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഉപയോഗിച്ച് വായിക്കാനും എഴുതാനും കഴിയുമായിരുന്നു, പക്ഷേ കോൺടെന്റ് മനസ്സിലാക്കാൻ ഇവക്ക് കഴിഞ്ഞിരുന്നില്ല.

എന്നാൽ ചാറ്റ് ജിപിടി പോലുള്ള പുതിയ പ്രോഗ്രാമുകൾ ഇൻവോയ്സുകളും കത്തുകളും എഴുതാൻ സഹായിക്കുന്നതിലൂടെ പല ഓഫീസ് ജോലികളും കൂടുതൽ കാര്യക്ഷമമാക്കും. ഇത് നമ്മുടെ ലോകത്തെ മാറ്റും," എന്ന് അദ്ദേഹം ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ച അഭിപ്രായങ്ങളിലൂടെ പറഞ്ഞു. മാത്രമല്ല, മൊബൈൽ ഫോം ഘടകങ്ങൾക്കായി കമ്പനി ഇപ്പോഴും Bing.com-ന്റെ AI UX ഒപ്റ്റിമൈസ് ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം, മൈക്രോസോഫ്റ്റ് അതിന്റെ പ്രധാന ആപ്പുകളായ മൈക്രോസോഫ്ട് വേഡ്, പവർപോയിന്റ്, ഔട്ട്‌ലുക്ക് എന്നിവയിലേക്ക് അതിന്റെ പുതിയ പ്രോമിത്യൂസ് മോഡൽ പ്രദർശിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.