ഉപയോക്താക്കൾക്കായി ഈ ആഴ്ച ആപ്പിൾ ഒരു പുതിയ സുരക്ഷാ അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്.എല്ലാ ഉപയോക്താക്കളും ഉടൻ തന്നെ തങ്ങളുടെ ഐ പാടുകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി പറയുന്നു. ഐപാഡ് ഒ എസ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഐ പാഡ് ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ് ഈ അപ്‌ഡേറ്റ്. iPadOS 16.3.1 എന്നത് ഒരു ചെറിയ അപ്‌ഡേറ്റാണ്. ഇത് അടിസ്ഥാനപരമായി ഉപയോക്താക്കളുടെ ഐ പാഡിന് പ്രധാനപ്പെട്ട ബഗ് പരിഹാരങ്ങളും സുരക്ഷാ അപ്‌ഡേറ്റുകളും നൽകുന്നു. ഐപാഡ് ഒ എസ് -ന് പുറമേ, ഐ ഫോൺ ഉപയോക്താക്കൾക്കും ഈ ആഴ്ച ആദ്യം iOS 16.3.1 പതിപ്പിനൊപ്പം സമാനമായ ഒരു അപ്‌ഡേറ്റ് ലഭിച്ചിരുന്നു. ആപ്പിളിന്റെ സപ്പോർട്ട് പേജിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, ഫെബ്രുവരി 13 ന് അപ്‌ഡേറ്റ് പുറത്തിറങ്ങിയിട്ടുണ്ട്.