സൈബർ കുറ്റവാളികൾ തങ്ങളുടെ സിസ്റ്റങ്ങളിലേക്ക് ആക്‌സസ് നേടുകയും അതിന്റെ നെറ്റ്‌വർക്കിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും അതിന്റെ സോഴ്‌സ് കോഡിന്റെ ഭാഗങ്ങൾ മോഷ്ടിക്കുകയും ചെയ്തുവെന്ന് പ്രശസ്ത ഹോസ്റ്റിങ് കമ്പനി ആയ ഗോ ഡാഡി വെളിപ്പെടുത്തി. ഫോറൻസിക് വിദഗ്ധർക്ക് പുറമേ, ലോകമെമ്പാടുമുള്ള ഒന്നിലധികം നിയമ നിർവ്വഹണ ഏജൻസികളുമായി ചേർന്ന് പ്രശ്‌നത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വരുന്നതായി കമ്പനി അറിയിച്ചു.
ഗോ ഡാഡി പോലുള്ള ഹോസ്റ്റിംഗ് സേവനങ്ങളെ ലക്ഷ്യം വച്ചുള്ള സങ്കീർണ്ണവും സംഘടിതവുമായ ഒരു ഗ്രൂപ്പാണ് ഈ സംഭവം നടത്തിയതെന്ന് ഞങ്ങൾക്ക് തെളിവുകൾ ഉണ്ട്, ഇത് നിയമപാലകർ സ്ഥിരീകരിച്ചു, എന്ന് കമ്പനി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഫിഷിംഗ് ക്യാമ്പെയിനുകൾ നടത്തുന്നതിനും മാൽവെയറുകൾ പ്രചരിപ്പിക്കുന്നതിനും മറ്റ് അപകടകരമായ പ്രവർത്തനങ്ങൾക്കുമായി വെബ്‌സൈറ്റുകളിലും സെർവറുകളിലും മാൽവെയറുകൾ ഇൻസ്റ്റാൾ എന്നതായിരുന്നു ഹാക്കർമാരുടെ ലക്ഷ്യം. 2020 മാർച്ചിൽ കമ്പനിയുടെ നെറ്റ്‌വർക്കുകളിൽ കണ്ടെത്തിയ അതേ ഗ്രൂപ്പാണ് ഹാക്കർമാർ എന്ന് വിശ്വസിക്കുന്നതായി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (SEC) ഫയലിംഗിൽ ഗോ ഡാഡി വെളിപ്പെടുത്തി.