മാൽവെയറുകൾ നിർമ്മിക്കാൻ കഴിയുന്ന ചാറ്റ് ജിപിടി -ഡ്രൈവൺ ടെലിഗ്രാം ബോട്ടുകൾ ഹാക്കർമാർ നിർമ്മിക്കുന്നു
മാൽവെയറുകൾ നിർമ്മിക്കാനും ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കാനും കഴിയുന്ന ടെലിഗ്രാം ബോട്ടുകൾ സൃഷ്ടിക്കാൻ സൈബർ കുറ്റവാളികൾ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ചാറ്റ് ജിപിടി ഉപയോഗിക്കുന്നതായി ഒരു പുതിയ ഗവേഷണം വെളിപ്പെടുത്തി. ഒരു ബാങ്കിലേക്ക് ഒരു ഫിഷിംഗ് ഇമെയിൽ എഴുതാനോ, ഒരു മാൽവെയർ സൃഷ്ടിക്കാനോ നിങ്ങൾ ചാറ്റ് ജിപിടിയോട് ആവശ്യപ്പെടുകയാണെങ്കിൽ നിലവിലെ നിങ്ങളുടെ ഈ ആവശ്യം ഒരിക്കലും ചാറ്റ് ജിപിടി ചെയ്തു തരികയില്ല.
എന്നിരുന്നാലും, ചാറ്റ് ജിപിടി യുടെ നിയന്ത്രണങ്ങൾ മറികടക്കാൻ വേണ്ടിയുള്ള വഴികൾ ഹാക്കർമാർ നോക്കുന്നുണ്ട്. കൂടാതെ ചാറ്റ് ജിപിടിയുടെ തടസ്സങ്ങളും പരിമിതികളും മറികടക്കാൻ ഓപ്പൺ എഐ API എങ്ങനെ ഉപയോഗിക്കാമെന്നതുമായി ബന്ധപ്പെട്ട് മിക്ക ഫോറങ്ങളിലും ഒരു സജീവ സംഭാഷണം നില നിൽക്കുന്നുണ്ട്. 2019 മുതൽ ബേസിക് ഇൻഫോസ്‌റ്റീലർ മാൽവെയറിലെ കോഡിംഗ് മെച്ചപ്പെടുത്താൻ സൈബർ കുറ്റവാളികൾ ചാറ്റ് ജിപിടി ഉപയോഗിക്കുന്നുണ്ടെന്ന് സൈബർ സെക്യൂരിറ്റി കമ്പനി ആയ Check Point Research (CPR) നേരത്തെ കണ്ടെത്തിയിരുന്നു.