ഫെബ്രുവരി 5 ന് റെഡ്ഡിറ്റിന്റെ സിസ്റ്റങ്ങളുടെ സുരക്ഷ ലംഘിച്ച് ഹാക്കിംഗ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതായി സോഷ്യൽ പ്ലാറ്റ്‌ഫോം പരാമർശിച്ചിരുന്നു. റെഡ്ഡിറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ഈ ആഴ്ച റെഡ്ഡിറ്റ് സമ്മതിക്കുകയും തങ്ങളുടെ ജീവനക്കാരെ ലക്ഷ്യമിട്ടുള്ള 'അത്യാധുനിക ഫിഷിംഗ്' ആക്രമണമാണിതെന്ന് അവകാശപ്പെടുകയും ചെയ്തു. ഈ അപ്‌ഡേറ്റും ലംഘനത്തിന്റെ വിശദാംശങ്ങളും തങ്ങളുടെ ഒരു പോസ്റ്റിലൂടെ റെഡ്ഡിറ്റ് പങ്കിട്ടു. ചില ഇന്റേണൽ ഡോക്യുമെന്റുകൾ, ഇന്റേണൽ ബിസിനസ്സ് സിസ്റ്റങ്ങൾ, കോഡ് എന്നിവയിലേക്ക് ഹാക്കർമാർക്ക് ആക്സസ് നേടാൻ കഴിഞ്ഞെങ്കിലും, ഹാക്കിങ് ലൂടെ ഉപയോക്തൃ ഡാറ്റാബേസ് വെളിപ്പെടുത്തിയിട്ടില്ലെന്ന് റെഡ്ഡിറ്റ് ഉറപ്പുനൽകി.

തങ്ങളുടെ പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്പനിയുടെ സുരക്ഷാ സംഘത്തിന് പഴുതുകൾ വേഗത്തിൽ അടയ്ക്കാനും അതിന്റെ സിസ്റ്റങ്ങൾക്ക് പരിമിതമായ കേടുപാടുകൾ ഉണ്ടെന്ന് ഉറപ്പാക്കാനും വേഗത്തിൽ തന്നെ കഴിഞ്ഞു. തുടർന്ന് സുരക്ഷാ സംഘം ആദ്യം ആക്രമണകാരിയുടെ സിസ്റ്റങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞു. അതിന് ശേഷം സംഭവത്തെ പറ്റി അന്വേഷിക്കുകയും കണ്ടെത്തുകയുമായിരുന്നു. 


Image Source : Google