അടുത്ത ഏതാനും വർഷങ്ങളിൽ ഇന്ത്യയെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമായി കാണാൻ ആപ്പിൾ തീരുമാനിച്ചിരുന്നു. ടാറ്റ ഗ്രൂപ്പ് പോലുള്ള വെണ്ടർമാരുടെയും പ്രാദേശിക പങ്കാളികളുടെയും സഹായത്തോടെ രാജ്യത്ത് അതിന്റെ അടിത്തറ വികസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ ഐഫോൺ നിർമ്മാതാവ് അതിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്ത് വരുന്നുണ്ട്. ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത് പ്രകാരം, ഐഫോണുകൾക്കുള്ള ഘടകങ്ങൾ നല്ല രൂപത്തിൽ ലഭ്യമാക്കുന്നതിൽ കമ്പനി വെല്ലുവിളികൾ നേരിടുന്നുണ്ട്.
ടാറ്റ നടത്തുന്ന കേസിംഗ് ഫാക്ടറിയിലാണ് നിലവിൽ ഈ രീതിയിലുള്ള പ്രശ്നങ്ങൾ കാണുന്നത്, ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഘടകങ്ങൾ ഇതുവരെയും ആപ്പിളിന്റെ ഉയർന്ന നിലവാരം പുലർത്തിയിട്ടില്ല. ഉൽപ്പാദനത്തിലെ 50 ശതമാനം ആപ്പിളിന്റെ സീറോ ഡിഫെക്ട്സ് ലക്ഷ്യത്തെ തൃപ്തിപ്പെടുത്തുന്നില്ലെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ഇവ കൂടാതെ, ലോജിസ്റ്റിക്‌സ്, താരിഫ്, ഇൻഫ്രാസ്ട്രക്ചർ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളും ആപ്പിൾ ഇപ്പോൾ നേരിടുന്നുണ്ട്.