ഇൻസ്റ്റാഗ്രാമിന്റെ സോഴ്‌സ് കോഡിൽ പണമടച്ചുള്ള സ്ഥിരീകരണത്തിന്റെ സാന്നിധ്യം ഒരു ഡെവലപ്പർ കണ്ടെത്തിയതായി റിപ്പോർട്ട്. ഒരു ഉപാഫോക്താവിന്റെ അക്കൗണ്ട് വെരിഫൈഡ് ആണെന്ന് കാണിക്കുന്ന ചിഹ്നമാണ് ബ്ലൂ ടിക്ക്. അക്കൗണ്ടിന്റെ പേരിന്റെ വലതു വശത്തതായി നീല നിറത്തിലാണ് ഇത് കാണുന്നത്. ഈ അടുത്ത സമയത്ത് എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഉപയോക്താക്കൾക്ക് പണമടച്ച് കൊണ്ട് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ കരസ്ഥമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഈ പാത പിൻതുടർന്ന് കൊണ്ടാകണം  ഇപ്പോൾ ട്വിറ്ററും ഈ നീക്കത്തിനൊരുങ്ങുന്നത്. ടെക് ക്രഞ്ചിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും രണ്ട് പ്ലാറ്റ്‌ഫോമുകളിലും പണമടച്ചുള്ള സ്ഥിരീകരണ സേവനങ്ങൾ ഉടൻ അവതരിപ്പിക്കുമെന്ന് കരുതാം.