സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് തങ്ങളുടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടുകളുടെ പാസ്‌വേഡ് പങ്കിടുന്നത് തടയുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. ഒരു പുതിയ അപ്‌ഡേറ്റിൽ, കാനഡ, ന്യൂസിലാൻഡ്, സ്പെയിൻ, പോർച്ചുഗൽ എന്നീ നാല് രാജ്യങ്ങളിലെ മൾട്ടി-ഹൗസ്ഹോൾഡ് അക്കൗണ്ട് ഉപയോഗം നെറ്റ്ഫ്ലിക്സ് നിർത്തലാക്കുന്നു. ലോകമെമ്പാടുമുള്ള 100 ദശലക്ഷം വരുന്ന ആളുകൾ ഷെയർ ചെയ്ത് അക്കൗണ്ടുകൾ ഉപയോഗിക്കുന്നെണ്ടെന്നാണ് വീഡിയോ-സ്ട്രീമിംഗ് ഭീമൻ ആയ നെറ്റ്ഫ്ലിക്സ് കണക്കാക്കുന്നത്. 

എന്നാൽ ഉപയോക്താക്കൾക്ക് ഇപ്പോൾ മുതൽ അവരുടെ അക്കൗണ്ടിലേക്ക് ആക്‌സസ് ഉള്ളവരെ എളുപ്പത്തിൽ നിയന്ത്രിക്കാനും, പുതിയ അക്കൗണ്ടിലേക്ക് പ്രൊഫൈൽ കൈമാറാനും, അവരുടെ സ്വകാര്യ ഉപകരണങ്ങളിലോ, ടിവിയിലേക്കോ ലോഗിൻ ചെയ്ത് എളുപ്പത്തിൽ നെറ്റ്ഫ്ലിക്സ് കാണാമെന്നും പറയുന്നുണ്ട്. മാത്രമല്ല ലാറ്റിനമേരിക്കയിലെ പല രാജ്യങ്ങളിലും മൾട്ടി-ഹൗസ്ഹോൾഡ് അക്കൗണ്ട് ആക്‌സസിനായുള്ള നിയന്ത്രണങ്ങൾ നെറ്റ്ഫ്ലിക്സ് ഇതിനകം പരീക്ഷിച്ചുവരുന്നുണ്ട്. കൂടാതെ 2023-ൽ പാസ്‌വേഡ് പങ്കിടലിനെതിരായ നിയമങ്ങൾ കൂടുതൽ വിപുലമായി നടപ്പിലാക്കാൻ പദ്ധതിയിടുന്നതായി Q4 വരുമാന ഫലങ്ങളുടെ റിലീസിൽ കമ്പനി പറഞ്ഞു.