തുടർച്ചയായി രണ്ടാം പാദത്തിലും വരുമാനം കുറയുമെന്ന് ആപ്പിൾ വ്യാഴാഴ്ച പറഞ്ഞു. എന്നാൽ COVID- യുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകൾക്ക് ശേഷം ചൈനയിൽ ഉത്പാദനം സാധാരണ നിലയിലായതിനാൽ ഐഫോൺ വിൽപ്പന മെച്ചപ്പെടാൻ സാധ്യതയുള്ളതായും കണക്കാക്കുന്നുണ്ട്. ഐ ഫോണുകളുടെ വിൽപ്പനയിലും സേവനങ്ങളിലും വലിയ വർദ്ധനവ് പ്രകടമാകുന്നുണ്ടെങ്കിലും, സമ്പദ് വ്യവസ്ഥയിലുള്ള അനിശ്ചിതാവസ്ഥ ഡിജിറ്റൽ പരസ്യങ്ങൾ, ഗെയിമിങ്ങുകൾ എന്നീ വിഭാഗങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി ഇ ഒ ടിം കുക്ക് പറഞ്ഞു.
ആപ്പിളിന്റെ ലീഡേഴ്‌സ് തങ്ങളുടെ നിക്ഷേപകർക്ക് ഉറപ്പ് നൽകുന്നുണ്ട്, അതായത് കമ്പനി അതിന്റെ മുൻനിരയിലുള്ള ഡിവൈസുകളുടെ വിൽപ്പനയിൽ ഉയർച്ച താഴ്ചകൾ വന്നാലും, വിതരണ ശൃംഖല ആഘാതങ്ങൾക്ക് വിധേയമായാലും, ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റു ചെയ്ത കമ്പനി എന്ന നിലയിൽ സ്ഥിരതയോടെ അൽപ്പം ഉയർച്ചയിൽ തന്നെയാണെന്ന് പറയാം. ഇപ്പോൾ അവസാനിച്ച പാദത്തിൽ, ആപ്പിളിന്റെ ലാഭം 2016 ന് ശേഷം ആദ്യമായാണ് വാൾസ്ട്രീറ്റിന്റെ പ്രതീക്ഷകൾക്ക് അനുസരിച്ച് വരാതിരുന്നത്.