പ്രീമിയം വിൻഡ്‌ഫ്രീ എയർകണ്ടീഷണറുകളുടെ 36 മോഡലുകൾ ഉൾപ്പെടെ 2023-ലെ എയർ കണ്ടീഷണറുകളുടെ ശ്രേണി സാംസങ് പുറത്തിറക്കി. വിൻഡ്‌ഫ്രീ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് ഇവ 23,000 മൈക്രോ ഹോളുകളിലൂടെ വായു സ്‌പ്രെഡ് ചെയ്യുന്നുവെന്ന് സാംസങ് അവകാശപ്പെടുന്നു. കഠിനമായ തണുത്ത വായു ഡ്രാഫ്റ്റുകൾ ഒഴിവാക്കിക്കൊണ്ട് 43% വേഗത്തിലുള്ള തണുപ്പിക്കലും ഇവ നൽകുന്നുണ്ട്. റോസ് ഗ്രേ, എയർ മിന്റ്, സ്റ്റാൻഡേർഡ് വൈറ്റ് എന്നിവയുൾപ്പെടെ ഡ്യുവൽ-ടോൺ ഡിസൈനുകളും മൂന്ന് കളർ ഓപ്ഷനുകളും സംയോജിപ്പിച്ച് ഹോം ഡെക്കറുമായി തടസ്സങ്ങളില്ലാതെ നിൽക്കുന്ന തരത്തിലാണ് പുതിയ ശ്രേണി കമ്പനി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സാംസങ്ങിന്റെ പുതിയ ശ്രേണിയിലുള്ള എയർകണ്ടീഷണറുകളുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് നൂതന ഫിൽട്ടറേഷൻ സാങ്കേതികവിദ്യയുള്ള 4-in-1 PM2.5 എയർ ഫിൽട്ടർ ഉണ്ട്. ഇത് 90% വരെ ദോഷകരമായ ബാക്ടീരിയകളും 99% വൈറസുകളും 98% അലർജികളും കുറയ്ക്കും. വിൻഡ്‌ഫ്രീ സീരീസ് ഉൾപ്പെടെയുള്ള Wi-Fi-പ്രാപ്‌തമാക്കിയ എയർകണ്ടീഷണറുകൾക്ക് ഒരു AI എനർജി മോഡ് ഉണ്ട്. അത് 20% വരെ ഊർജ്ജം ലാഭിക്കുന്നതിനായി ഉപയോക്താവിന് അനുയോജ്യമായ താപനിലയും, മുറിയുടെ അവസ്ഥയും വിശകലനം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, വിൻഡ്‌ഫ്രീ ഗുഡ് സ്ലീപ് മോഡിന് അസുഖകരമായ തണുത്ത എയർ ഡ്രാഫ്റ്റുകൾ ഇല്ലാതെ അനുയോജ്യമായ താപനില സൃഷ്ടിക്കാനും സാധാരണ കൂളിംഗ് മോഡിനെ അപേക്ഷിച്ച് 69% വരെ ഊർജ്ജം ലാഭിക്കാനും കഴിയും.