ട്വിറ്റർ അതിന്റെ ചില കണ്ടെന്റ് ക്രീയേറ്റഴ്‌സുമായി പരസ്യങ്ങളിൽ നിന്നുള്ള വരുമാനം പങ്കിടാൻ തുടങ്ങുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇലോൺ മസ്‌ക് വെള്ളിയാഴ്ച പറഞ്ഞു. കണ്ടെന്റ് ക്രീയേറ്റേർസിന്റെ മറുപടി ത്രെഡുകളിൽ ദൃശ്യമാകുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനമായിരിക്കും കമ്പനി പങ്കിടുക. പക്ഷെ ഇത് ലഭിക്കണമെങ്കിൽ ഉപയോക്താവ് ബ്ലൂ ടിക് വെരിഫൈഡിന്റെ വരിക്കാരനായിരിക്കണം എന്നും ഇലോൺ മസ്ക് പറഞ്ഞു. എന്നിരുന്നാലും, ഉപയോക്താക്കളുമായി പങ്കിടുന്ന വരുമാനത്തിന്റെ ഭാഗത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇത് വരെയും വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ ചുമതല ഏറ്റെടുത്ത് ദിവസങ്ങൾക്ക് ശേഷം, ട്വിറ്റർ വരുമാനത്തിൽ "വലിയ" ഇടിവ് കണ്ടതായി മസ്ക് പറഞ്ഞിരുന്നു. പരസ്യദാതാക്കളെ സമ്മർദ്ദത്തിലാക്കിയതിന് ആക്ടിവിസ്റ്റ് ഗ്രൂപ്പുകളെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ട്വിറ്റർ സി ഇ ഒ എന്ന നിലയിൽ, മസ്‌ക് ചെലവ് കുറയ്ക്കുന്നതിലും ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിനായി പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നതിലും ആയിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.