റിയൽമി ഫെബ്രുവരി 10 ന് റിയൽമി 10 പ്രൊ 5ജി സ്മാർട്ട്‌ഫോണിന്റെ ഒരു പ്രത്യേക പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ഈ പുതിയ ഡിവൈസ് ഉൽപ്പാദിപ്പിക്കുന്നതിനായി കമ്പനി കൂൾ ഡ്രിങ്ക്സ് ബ്രാൻഡായ കൊക്കകോളയുമായി കൂടിച്ചേരുന്നു. ഈ പുതിയ ഡിവൈസിന്റെ പിന്നിൽ ബ്രാൻഡ് ടാപ്പർ ചെയ്യും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാജ്യത്ത് ഒരു കൊക്കകോള ബ്രാൻഡഡ് ഫോൺ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ട് പുറത്ത് വന്നിരുന്നു. എന്നാൽ അത് ഏത് ഡിവൈസാണെന്ന വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വോളിയം ബട്ടൺ വലതുവശത്താണെന്നും അരികുകൾ വൃത്താകൃതിയിലാണെന്നും മറ്റുമുള്ള സൂചനകൾ ഉണ്ടായിരുന്നു.
ഇത് മൂലം ഫോൺ കയ്യിൽ പിടിക്കുന്നത് സാധാരണയെക്കാളും മികച്ച അനുഭവമാകും നൽകുക. റിയൽമി 10 പ്രോ 5ജി സ്‌നാപ്ഡ്രാഗൺ 695 SoC ആണ്, 6GB/8GB റാമുമായാണ് ഫോൺ വിപണിയിലെത്തുന്നത്. 6.72 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഐ പി എസ് 120 ഹെർട്‌സ് പാനലാണ് ഫോണിന്റെ സവിശേഷത. ഒപ്‌റ്റിക്‌സിനായി, 108MP സാംസങ് ISOCELL HM6 പ്രൈമറി സെൻസറും 2MP ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം ആണ് ഒപ്റ്റിക്സിനായി നൽകിയിരിക്കുന്നത്. മുൻവശത്തുള്ള സെൽഫി ക്യാമറ രണ്ട് ഉപകരണങ്ങളിലും സമാനമാണ്. 33W ചാർജിംഗിനുള്ള പിന്തുണയോടെ ഫോണിന്റെ ബാറ്ററി 5,000 എംഎഎച്ച് ആണ്. റിയൽമി 10 പ്രൊ 5ജി യുടെ അടിസ്ഥാന മോഡലിന് 18,999 രൂപയാണ് വില, സ്‌പെഷ്യൽ എഡിഷൻ മോഡലിന് കുറച്ച് കൂടി ചിലവ് വരുമെന്ന് കരുതാം.
Image Source : Google