ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആയിരക്കണക്കിന് ഉപയോക്താക്കളുടെ ആക്‌സസ്സിനെ ഹ്രസ്വമായി ബാധിച്ച സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായും, ഈ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ഒട്ടുമിക്ക എല്ലാ ഉപയോക്താക്കൾക്കും പ്രവർത്തനക്ഷമമാണെന്നും ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ സ്ഥിരീകരിച്ചു. “ഒരു സാങ്കേതിക പ്രശ്‌നം മൂലം ഞങ്ങളുടെ പ്ലാറ്റ്ഫോമുകൾ ആക്‌സസ് ചെയ്യുന്നതിൽ ചില ആളുകൾക്ക് പ്രശ്‌നമുണ്ടാക്കി. ഞങ്ങൾ പ്രശ്നം എത്രയും വേഗം പരിഹരിച്ചു,” എന്ന് മെറ്റാ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു. റോയിട്ടേഴ്സ് വഴി Downdetector.com പറയുന്നതനുസരിച്ച്, ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരുന്ന സമയത്ത്, ഫേസ്ബുക് 11,000 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 7,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഫേസ്ബുക്കിന്റെ ഓൺലൈൻ മെസഞ്ചർ  സേവനത്തിൽ നിരവധി ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. മറ്റൊരു വാർത്തയിൽ, ട്വിറ്ററിനും തകരാർ സംഭവിച്ചതായി പറയപ്പെടുന്നുണ്ടായിരുന്നു. ചില ഉപയോക്താക്കൾക്ക് "ട്വീറ്റുകൾ അയയ്‌ക്കുന്നതിനുള്ള പ്രതിദിന പരിധി കവിഞ്ഞു" എന്ന ഒരു തെറ്റായ സന്ദേശം വരികയും പിന്നീട് ട്വീറ്റുകൾ ഒന്നും ചെയ്യാൻ കഴിയാതെ വരികയും ചെയ്തിരുന്നു. “നിങ്ങളിൽ ചിലർക്ക് പ്രതീക്ഷിച്ചതുപോലെ ട്വിറ്റർ പ്രവർത്തിച്ചേക്കില്ല. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ഇത് പരിഹരിക്കാൻ ഞങ്ങൾ ബോധവാന്മാരാണ്" എന്ന് ട്വിറ്റർ സപ്പോർട്ട് അക്കൗണ്ടിൽ നിന്നും ഇങ്ങനെ അറിയാൻ കഴിയുകയും അവർ സംഭവം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.