ഇന്ത്യൻ ആർട്ട് ഫെയറിൽ ഡിജിറ്റൽ ആർട്ട് നിർമ്മിച്ച ഇന്ത്യൻ കലാകാരന്മാരെ അഭിനന്ദിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്
ഓഗ്‌മെന്റഡ് റിയാലിറ്റി, 3D ലിഡാർ സ്കാനിംഗ്, ആനിമേഷൻ, സൗണ്ട് സിന്തസിസ്, ഐപാഡുകളിലെ കോഡിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡിജിറ്റൽ ആർട്ട്‌വർക്കുകൾ നിർമ്മിച്ചതിന് മൂന്ന് ഇന്ത്യൻ കലാകാരന്മാരെ ആപ്പിൾ സിഇഒ ടിം കുക്ക് പ്രശംസിച്ചു. മീര ഫെലിസിയ മൽഹോത്ര, വരുൺ ദേശായി, ഗൗരവ് ഒഗാലെ എന്നിവരാണ് ഈ മൂന്നു പേർ. ഇവരുടെ ഫോട്ടോകളും ഇവർ നിർമ്മിച്ച വർക്കുകളും കുക്ക് ട്വീറ്റ് ചെയ്തു. ഉദ്ദേശിക്കുന്ന കാര്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിന് ഡിജിറ്റൽ ആർട്ട് വളരെയധികം സഹായകമാണ്.
2023 ഫെബ്രുവരി 9 മുതൽ 12 വരെ ന്യൂഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ആർട്ട് ഫെയറിൽ മൂന്ന് ഡിജിറ്റൽ ആർട്ടിസ്റ്റുകളും തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. കൂടാതെ ഈ ആർട്ട് എക്‌സിബിഷനിൽ, ആപ്പിൾ ഉപയോക്താക്കൾക്ക് തങ്ങളുടെ ആപ്പിൾ ഉൽപ്പന്നങ്ങൾ പ്രൊഫഷണലായി ഉപയോഗിക്കുന്നതിനെക്കുറിച്ച് കൂടുതലറിയാൻ കഴിയുന്ന 'ടുഡേ അറ്റ് ആപ്പിൾ' സെഷനുകളും ഇന്ത്യയിൽ അവതരിപ്പിച്ചു.
Image Source : Google