2022 ഒക്‌ടോബറിൽ ഇലോൺ മസ്‌ക് വീണ്ടും അധികാരമേറ്റതു മുതൽ നിരവധി മാറ്റങ്ങളാണ് ട്വിറ്ററിൽ കൊണ്ട് വന്നത്. മസ്‌ക് അധികാരമേൽക്കുന്നതിന് മുൻപ് തന്നെ ട്വിറ്ററിലെ ചില ഉയർന്ന ഉദ്യോഗസ്ഥരും, എക്സിക്യൂട്ടിവുകളും ആയിരുന്ന ചിലർ സ്വയം കമ്പനി വിട്ടുപോയിരുന്നു. അത് മാത്രമല്ല മസ്ക് അധികാരത്തിലേറ്റതിന് ശേഷവും ജീവനക്കാരെ കൂട്ടമായി പിരിച്ച് വിടുന്ന സാഹചര്യം ഉണ്ടായിരുന്നു. ട്വിറ്ററിലൂടെ കൂടുതൽ സമ്പാദിച്ച് പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ മസ്‌ക് പ്ലാറ്റ്‌ഫോമിന്റെ തന്ത്രവും മാറ്റിയിരുന്നു. ഇതിന് ശേഷം ട്വിറ്റർ ബ്ലൂവിന്റെ വില വർദ്ധിപ്പിച്ചിരുന്നു. ട്വിറ്റർ അക്കൗണ്ടിൽ നീല ബാഡ്ജ് ആഗ്രഹിക്കുന്ന ഏതൊരാൾക്കും പണം നൽകിക്കൊണ്ട് ഇത് നേടാനുള്ള അവസരവും മസ്‌ക് ഒരുക്കിയിരുന്നു. ഇപ്പോൾ ബിസിനസ്സിനായി, ദശലക്ഷക്കണക്കിന് സമ്പാദിക്കാനുള്ള മറ്റൊരു വഴിയും ട്വിറ്റർ അവതരിപ്പിക്കുകയാണ്. ബ്രാൻഡുകൾക്ക് ഗോൾഡ് ബാഡ്ജ് നൽകുകയാണ് ഈ രീതി. ഇത് വഴി ട്വിറ്റർ ഉപയോഗിക്കുന്ന ബിസിനസ്സുകൾക്ക് അവരുടെ ബ്രാൻഡ് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കുന്നതിന് വളരെ സഹായകമാകും.