വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യു ട്യൂബിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ സ്ഥാനത്ത് നിന്നും തന്റെ 9 വർഷത്തെ വിജയകരമായ പ്രവർത്തനത്തിന് ശേഷം സ്ഥാനമൊഴിയുകയാണെന്ന് നിലവിലെ സി ഇ ഒ സൂസൻ വോജിക്കി പ്രഖ്യാപിച്ചു. നീൽ മോഹൻ ആണ് അടുത്തതായി യൂട്യൂബിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ആയി ചുമതലയേൽക്കുന്നത്. നീൽ മോഹൻ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥി ആണ്. മൈക്രോസോഫ്റ്റിൽ ഒരു പദവിയും വഹിച്ചിട്ടുണ്ട്.
2008-ൽ നീൽ മോഹൻ ഗൂഗിളിൽ ചേർന്നു നിലവിൽ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറാണ് നീൽ മോഹൻ. യൂട്യൂബിന്റെ സിഇഒ ആയി 9 വർഷം ചെലവഴിച്ച ആളാണ് സൂസൻ വോജിക്കി. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയുമായുള്ള കരാർ അനുസരിച്ച് ഗൂഗിളിലും ആൽഫബെറ്റിലും ഉടനീളം ഉപദേശക റോളിലേക്ക് മാറും. പ്രശസ്ത ടെക് കമ്പനികളിൽ മികച്ച നേതൃത്വപരമായ റോളുകൾ വഹിച്ചിട്ടുള്ള ഇന്ത്യൻ-അമേരിക്കൻ എക്സിക്യൂട്ടീവുകളുടെ വർദ്ധിച്ചുവരുന്ന പട്ടികയിലേക്ക് ഇനി യൂട്യൂബ് സിഇഒ സ്ഥാനം ഏറ്റെടുക്കുന്ന നീൽ മോഹൻ എന്ന പേരും ചേർക്കും. പെപ്‌സികോയുടെ ഇന്ദ്ര നൂയി, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരാണ് ശ്രദ്ധേയമായ പേരുകൾ.
Image Source : Google