ഓപ്പൺ എ ഐ കമ്പനി പുറത്തിറക്കിയ ഏറ്റവും നൂതനമായ ചാറ്റ് ബോട്ട് ആണ് ചാറ്റ് ജിപിടി. പുറത്തിറങ്ങി ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഇത് വിദ്യാര്തഥികൾക്കും മറ്റുള്ളവർക്കും ഇടയിൽ ജനശ്രദ്ധ നേടി. ഇപ്പോൾ ഇതാ ചാറ്റ് ജിപിടി ക്ക് വെല്ലുവിളി ആയി തങ്ങളുടെ പുതിയ ബോട്ടിനെ അവതരിപ്പിക്കുകയാണ് ഗൂഗിൾ. ബാർഡ് എന്നാണ് ഗൂഗിൾ ഇതിന് പേരിട്ടിരിക്കുന്നത്. ഗൂഗിളിന്റെ സി ഇ ഒ സുന്ദർ പിച്ചൈ ആണ് ബാർഡ് പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ ടെസ്റ്റർമാർക്കാണ് ബാർഡ് ഇപ്പോൾ ലഭ്യമാകുന്നത്.

വരുന്ന മാസങ്ങളിൽ ഇത് ഗൂഗിളിന്റെ സെർച്ച് എൻജിനിൽ ഏല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ ഉൾപ്പെടുത്തും. പുറത്തിറങ്ങി 5 ദിവസത്തിനുള്ളിൽ തന്നെ ഏതാണ്ട് 10 ലക്ഷം സബ്സ്ക്രൈബേർസിനെയായിരുന്നു ചാറ്റ് ജിപിടിക്ക് ലഭിച്ചത്. ഗൂഗിളിന് ഒരു കനത്ത വെല്ലുവിളി തന്നെയായിരുന്നു ചാറ്റ് ജിപിടി. ഇതിനെ മറികടക്കാൻ ഗൂഗിളിന് ബാർഡ് ഒരു വലിയ സഹായമായി മാറുമെന്ന് കരുതാം. ചാറ്റ് ജിപിടി പോലെ തന്നെ പൂർണ്ണമായും നിർമ്മിത ബുദ്ധിയിൽ തന്നെ പ്രവർത്തിക്കുന്ന ബോട്ടാണ് ഗൂഗിൾ പുറത്തിറക്കാനൊരുങ്ങുന്ന ബാർഡ്.