എല്ലാ ഐഫോൺ ഉപയോക്താക്കൾക്കുമായി ഈ ആഴ്ച വാട്സ് ആപ്പ് പിക്ചർ-ഇൻ-പിക്ചർ മോഡ് പുറത്തിറക്കി. ഈ ഫീച്ചർ അടിസ്ഥാനപരമായി ഐഓഎസ് ഉപയോക്താക്കളെ ഈ മോഡിൽ വാട്സ് ആപ്പ് വീഡിയോ കോളുകൾ ചെയ്യാൻ അനുവദിക്കുന്നു. ഇത് വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ കോൾ സ്‌ക്രീൻ ചെറുതാക്കാനും ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യാനുംകഴിയും. കഴിഞ്ഞ ഡീസംബറിലാണ് പിക്ചർ-ഇൻ-പിക്ചർ മോഡ് സപ്പോർട്ട് ചെയ്യുന്ന  ഐഒഎസ് ബീറ്റ പതിപ്പ് വാട്സ് ആപ്പ് വാഗ്ദാനം ചെയ്തത്.

ഇപ്പോൾ ഇത് പൊതുവായി എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണ്. ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ ആപ്പുകളിൽ ഒക്കെ ഇതിനോടകം തന്നെ പിക്ചർ-ഇൻ-പിക്ചർ മോഡ് ലഭ്യമാണ്. മാത്രമല്ല സ്വിഗ്ഗി, യൂട്യൂബ് പോലെയുള്ള മറ്റ് ആപ്ലിക്കേഷനുകളിലും പിക്ചർ-ഇൻ-പിക്ചർ മോഡ് സപ്പോർട്ട് ചെയ്യുന്നുണ്ട്. iOS 12 അല്ലെങ്കിൽ അതിനു ശേഷമുള്ള മോഡലുകൾ ഉപയോഗിക്കുന്ന ഐഫോൺ ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭിക്കുക. മാത്രമല്ല തങ്ങളുടെ കയ്യിലുള്ള ഡിവൈസിൽ വ്ചത്സ് ആപ്പ് അപ്ഡേറ്റ് ആകുകയും വേണം.