ഫോട്ടോ പങ്കിടുന്നതിനും, സ്റ്റോർ ചെയ്യുന്നതിനുമായി ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്ന തങ്ങളുടെ സേവനമാണ് ‘ഗൂഗിൾ ഫോട്ടോസ്’. എന്നാൽ ഇപ്പോൾ ഗൂഗിൾ ഫോട്ടോസിന്റെ ലോക്ക് ചെയ്ത ഫോൾഡറിലേക്ക് ക്ലൗഡ് ബാക്കപ്പ് പിന്തുണ ചേർക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ അപ്ഡേഷനിലെ ഹിഡൻ സെറ്റിംഗ്സ് പേജിൽ പേജിൽ പുതിയ ഫീച്ചർ കണ്ടെത്തിയതായി ആൻഡ്രോയിഡ് സെൻട്രൽ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ഫീച്ചർ ഉപയോഗിച്ച്, ലോക്ക് ചെയ്ത ഫോൾഡറിൽ സംരക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ബാക്കപ്പ് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയും.
ഉപയോക്താക്കളുടെ പ്രധാന ക്യാമറ റോളിൽ നിന്ന് സെൻസിറ്റീവ് ഫോട്ടോകളെ മാറ്റി നിർത്തുക എന്ന ഉദ്ദേശത്തോടെയാണ് 2021 ൽ ഈ സ്പേസ് അവതരിപ്പിച്ചിട്ടുള്ളത്. നിലവിൽ, ഒരു ഫോൾഡറിനുള്ളിൽ ലോക്ക് ചെയ്‌തിരിക്കുന്ന ഫോട്ടോകളും വീഡിയോകളും ഉപയോക്താക്കളുടെ ഫോൺ റീസെറ്റ് ചെയ്യുകയോ ഫോട്ടോസ് ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്തു കഴിഞ്ഞാൽ ഇവയൊന്നും വീണ്ടെടുക്കാൻ കഴിയില്ല എന്നും റിപ്പോർട്ട് പറയുന്നു.
Image Source : Google