മൊബൈൽ ഉപയോക്താക്കൾക്ക് പുതിയ ചാറ്റ് ജിപിടി അധിഷ്‌ഠിത ബിങ് ഉപയോഗിക്കാനുള്ള അവസരം വളരെ വേഗത്തിൽ നടപ്പിലാക്കാനുള്ള നീക്കവുമായി മൈക്രോസോഫ്ട്. ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി കമ്പനി ഇതിനകം തന്നെ പുതിയ ബിംഗ് പുറത്തിറക്കിയിട്ടുണ്ട്. ഇനി വരുന്ന ആഴ്ചകളിൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കും പുതിയ AI അടിസ്ഥാനമാക്കിയുള്ള ബിങ് സെർച്ച് ഉപയോഗിക്കാനാകും. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്ക് അനുയോജ്യമായ ബിങ്ലെ ചാറ്റ് യു ഐ -യ്‌ക്കായുള്ള "substantial optimised interface" നായി കമ്പനി പ്രവർത്തിക്കുന്നു. ഇതിന്റ കോൺടെന്റ് ചാറ്റ് ജിപിടിയും നൽകും.

ഇതിനോടകം തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിയ്ക്കുകയും ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ചാറ്റ് ജിപിടി. ഇതിന്റെ ജനശ്രദ്ധ കാര്യമായി ഉപയോഗിക്കുന്നതിനും, സെർച്ച് പ്ലാറ്റുഫോമുകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നതിനും ബിങ്-ന്റെ ഒരു മൊബൈൽ പതിപ്പ് ഉണ്ടായിരിക്കുക എന്നത് മൈക്രോസോഫ്റ്റിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ചാറ്റ് ബോട്ട് നിർമ്മിച്ച ഓപ്പൺ എ ഐയിൽ മൈക്രോസോഫ്റ്റ് ഏകദേശം 10 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ നേട്ടങ്ങളും ഇതിനോടകം തന്നെ കമ്പനിക്ക് ലഭിക്കുന്നുണ്ട്, അത്രമാത്രം ജനങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഒന്നാണ് ചാറ്റ് ജിപിടി. ഇത് കൂടാതെ മൈക്രോസോഫ്ട് ഉടൻ തന്നെ തങ്ങളുടെ എഡ്ജ് ബ്രൗസേരിലും ഈ സേവനം ലഭ്യമാക്കിയേക്കാം.