ഫേസ്ബുക് ലൈവിൽ കൂടിയുള്ള യുവാവിന്റെ ആത്മഹത്യ ശ്രമം പരാജപ്പെടുത്തി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ രംഗത്ത്. ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയായ അഭയ ശുക്ല എന്ന 23 കാരനാണ് ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഫെയ്സ്ബുക്കിനെ മാതൃ കമ്പനിയായ മെറ്റ് അധികൃതരാണ് യുപി പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പതിനഞ്ചു മിനിറ്റുകൾക്കകം ഗാസിയാബാദിലെ യുവാവിന്റെ വീട്ടിലെത്തിയ പോലീസ് ആത്മഹത്യ ശ്രമം പരാജയപ്പെടുകയായിരുന്നു.
90,000 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതാണ് 23 കാരനായ യുവാവിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഗാസിയബാദ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ അൻഷു ജയിൻ പറഞ്ഞു. ഉത്തർപ്രദേശ് പോലീസും മെറ്റയും തമ്മിൽ 2022 മാർച്ചിൽ ഉണ്ടാക്കിയ ഒരു കരാർ കാരണമാണ് യുവാവിന്റെ ജീവൻ രക്ഷപ്പെട്ടത്. ഈ കരാർ പ്രകാരം ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിൽ എയും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മെറ്റ യുപി ഡിജിപി ഓഫീസിൻറെ മീഡിയ സെന്ററിലേക്ക് ഇമെയിൽ വഴി വിവരമറിയിക്കും. ഈ സംവിധാനം വളരെ കൃത്യമായി ഉപയോഗിച്ചതോടെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നത് തികച്ചും ശ്രദ്ധേയമാണ്.