ഇന്ന്, ഒട്ടുമിക്ക എല്ലാ വെബ്‌സൈറ്റുകളും തങ്ങളുടെ സുരക്ഷക്കായി ഒരുക്കുന്ന ഒരു നിർണായക നടപടിയാണ് ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA). സോഷ്യൽ മീഡിയ ഭീമന്മാരായ ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ തങ്ങളുടെ ഉപയോക്താക്കളുടെ സുരക്ഷക്കായി കുറച്ച് കാലമായി ഈ സവിശേഷത നടപ്പിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും, എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ അതിന്റെ നയം മാറ്റുന്നതായും പണമടയ്ക്കാത്ത ഉപയോക്താക്കൾക്ക് ടു-ഫാക്ടർ ഓതന്റിക്കേഷൻ സേവനത്തിന്റെ ടെക്‌സ്‌റ്റ് മെസേജ്/എസ്എംഎസ് രീതി നൽകുന്നില്ലെന്നും റിപ്പോർട്ടുണ്ട്. 

ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ, ട്വിറ്റർ ബ്ലൂ വരിക്കാരല്ലെങ്കിൽ 2FA യുടെ ടെക്സ്റ്റ് മെസേജ്/എസ്എംഎസ് രീതിയിൽ എൻറോൾ ചെയ്യാൻ ട്വിറ്റർ അക്കൗണ്ടുകളെ അനുവദിക്കില്ലെന്ന് ട്വിറ്റർ അറിയിച്ചു. ട്വിറ്റർ പറയുന്നതനുസരിച്ച്, ഈ തീരുമാനത്തിന് പിന്നിലെ കാരണം പലരും ഈ സവിശേഷത ചൂഷണം ചെയ്യുന്നു എന്നതാണ്. ഇതുവരെ, ട്വിറ്റർ ടു-ഫാക്ടർ ഓതന്റിക്കേഷനായി മൂന്ന് രീതികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ടെക്‌സ്‌റ്റ് അധിഷ്‌ഠിത ലോഗിൻ, സെക്യൂരിറ്റി കീ, ഓതന്റിക്കേഷൻ ആപ്പ് എന്നിങ്ങനെയാണ് ഇവ. ഇതിൽ നിന്നും ടെക്‌സ്‌റ്റ് അധിഷ്‌ഠിത ലോഗിൻ ആണ് ഒഴിവാക്കുന്നത്. എന്നാൽ എല്ലാ ട്വിറ്റർ ഉപയോക്താക്കൾക്കും ഇപ്പോൾ മുതൽ ട്വിറ്റർ ഓതന്റിക്കേഷൻ ആപ്പ് അല്ലെങ്കിൽ സെക്യൂരിറ്റി കീ രീതി ഉപയോഗിച്ച് ടു-ഫാക്ടർ ഓതന്റിക്കേഷൻ ചെയ്യാൻ കഴിയും.